കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാക്കുന്ന സിനിമയുടെ സംവിധായകന് എതിരെ വധഭീഷണിയും കുടിയിറക്ക് ഭീഷണിയും. ടി.പി. 51 എന്ന സംവിധായകന് മൊയ്തു താഴത്തിനും കുടുംബവമാണ് വധഭീഷണിയും താമസിക്കുന്ന വാടകവീട്ടില്‍ നിന്നും പുറത്താക്കല്‍ ഭീഷണിയും നേരിടുന്നത്.
സിനിമയുടെ ഒന്നാം ഷെഡ്യൂള്‍ ഒഞ്ചിയത്ത് പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നറങ്ങാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നതെന്ന് മൊയ്തു താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വീടൊഴിയണമെന്നാണ് ഉടമസ്ഥന് പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം മാറ്റുകയാണെങ്കില്‍ വീട്ടില്‍ തുടര്‍ന്നും താമസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫാസിസത്തിന്റെയും താലിബാനിസത്തിന്റെയും പതിപ്പാണിത്.
അതിഭീകരമാണ് ഇത്തരം സംസ്കാരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ 15 ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കുടിയിറക്ക് ഭീഷണി വന്നിരിക്കുന്നത്. തന്നെ മാനസികമായി തകര്‍ക്കുക എന്നതാണ് ഭീഷണിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. കലാപ്രവര്‍ത്തനത്തില്‍ നിന്നും തന്നെ ആര്‍ക്കും ഒരിക്കലും പിറകോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും കലാകാരനെന്ന നിലയില്‍ എന്തുവില കൊടുത്തും സിനിമ പൂര്‍ത്തീകരിക്കുമെന്നും മൊയ്തു താഴത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: