കൊച്ചി: ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസമില്ലാതെ ലോകത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ബ്രാഹ്മണസഭ നേതൃത്വപരമായി പ്രവര്‍ത്തിക്കണമെന്ന് റിട്ട.ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ആഹ്വാനം ചെയ്തു. കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ജയനാമ’ സംവത്സര കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ എല്ലാ ജനങ്ങളുടെയും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി നിത്യവും ഗായത്രി മന്ത്രം ഉരുവിട്ടുകൊണ്ട് ലോകഃ സമസ്ത സുഖിനോ ഭവന്തു എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കണമെന്ന് വിഷുദിന സന്ദേശം നല്‍കിക്കൊണ്ട് കൃഷ്ണയ്യര്‍ അഭ്യര്‍ത്ഥിച്ചു.
കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമയ’യില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് ഡോ. വി. രാമലിംഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. പി.എസ്. രാമന്, ജോ.സെക്രട്ടറിമാരായ എന്‍. രാമചന്ദ്രന്, എന്‍.ആര്. പരമേശ്വരന്, ഗണേഷ് വെങ്കിടാചലം, ട്രഷറര്‍ കെ.ജി.വി. പതി, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് എച്ച്. വാഞ്ചീശ്വരന്‍, എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് ആര്. അനന്തകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: