കൊച്ചി: യേശുവിന്റെ ജീവിതത്തിലെ രക്ഷാകരപ്രവര്‍ത്തനങ്ങളെ ധ്യാനിച്ചുകൊണ്ടുള്ള ഈ വിശുദ്ധ ദിനങ്ങള്‍ നമ്മെ ആത്മീയ പരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന നിമിഷങ്ങളായിത്തീരട്ടെയെന്ന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഏവരോടും പങ്കുവച്ചു. ഈ വിശുദ്ധ ദിനങ്ങളിലൂടെ കര്‍ത്താവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുരഞ്ജനത്തിന്റെയും ജീവിത ശൈലി നമുക്കു സ്വന്തമാക്കാം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇസ്രായേല്‍ ജനത്തിന്റെ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം കര്‍ത്താവ് തന്റെ ദൂതനിലൂടെ നേടിയെടുത്തതുപോലെ ഈ വിശുദ്ധ ദിനങ്ങളില്‍ നമ്മുടെ ജീവിതങ്ങളിലും ആത്മീയ സ്വാതന്ത്ര്യം തന്റെ പീഢാസഹന-മരണ-ഉത്ഥാനങ്ങളിലൂടെ ദൈവം നല്‍കുകയാണ്.
വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്ഫ്രാന്സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി മോണ്‍. ജോണ്‍ ബോസ്കോ പനക്കല്‍ വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജെറോം ചമ്മണിക്കോടത്ത്, ഫാ. തോമസ് ഒസിഡി, ഫാ. ജോസി കോച്ചാപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: