പൂത്ത് നില്ക്കുന്നു
കണിക്കൊന്നതന്‍ സൗരഭ്യവും
സമൃദ്ധിയും വിഷുവും
വിഷുക്കാല സ്വപ്നവും
ഓര്‍മയില്‍ പൂത്തിരികത്തിച്ച്
ബാല്യവും ഓലപ്പടക്കമായി കൗമാരവും
പാണന്റെ പാട്ടും
പിന്നെ പാതികണ്ട സ്വപ്നവും…!
വിളിച്ചുണര്‍ത്തും അന്ന്
വിഷുപ്പുലര്ച്ചേ അമ്മ
ഉരുളിയില്‍ വെച്ച വിഷുക്കണി കാണാന്‍
പകുതി പൊത്തിയ മിഴികള്‍
ക്കുള്ളിലേയ്ക്കൊളിച്ചിറങ്ങും
നിലവിളക്കിന് പ്രഭ
കണിക്കൊന്നപ്പൂവും കണിവെള്ളരിയും
ചിരിച്ചുനില്‍ക്കും കള്ള കുസൃതി കണ്ണനും
പിറകില്‍ വെച്ച വാല്‍ക്കണ്ണാടിയില്‍
തിളങ്ങുന്നോ ചെറു നാണയത്തുട്ടുകള്‍
വിഷു കൈനീട്ടങ്ങള്‍!
നാക്കിലയില്‍
കുത്തരിച്ചോറും പപ്പടവും
മധുര മൂറും നൊമ്പരമായി ചക്ക പ്രഥമനും….
ദാരിദ്ര്യം അറിയിക്കാതെ
ഊട്ടിയെത്ര വിഷുക്കാലം
വയസ്സന് പ്ലാവൊന്നായി
കടപുഴങ്ങി വീഴും വരേക്കും!
മറന്നു വയസ്സന് പ്ലാവും
അമ്മയും പ്രകൃതിയും
പഴയ സമത്വത്തിന്
പ്രതീക ബിംബങ്ങളും!!
അമ്മയിന്നേതോ വൃദ്ധ സദനത്തില്‍
കാണുന്നു പഴയ വിഷുക്കാല ചിത്രങ്ങള്‍
വെയില് ചൂടില്‍ കരിയുന്നു
കണിക്കൊന്ന പൂവുകള്‍!!
– വി.കെ.ടി. വിനോദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: