കൊച്ചി: പൊതു തെരഞ്ഞെടുപ്പു ഫലമറിയാന്‍ ഒരുമാസത്തിലേറെ കാത്തിരിക്കണമെങ്കിലും സംസ്ഥാനത്തെ ഭരണമാറ്റക്കാര്യത്തില് എന്താകും സ്ഥിതിയെന്നറിയാന്‍ അതിനേക്കാള്‍ ഉത്കണ്ഠയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം ഒഴിയുമോ, ഒഴിയേണ്ടി വരുമോ? രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എന്നതു ശരിതന്നെ. എന്നാല്‍ വിഷു ഫലം പറയുന്നതെന്താണ്?
“അനിഴക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏഴര ശനിയാണ്. അഷ്ടമവ്യാഴവും ഉണ്ട്. കുജ ദശയില്‍ ശന്യപഹാരവും കാണുന്നു. (2014 ഒക്ടോബര്‍ വരെ.) ഇതുവരെയും ഭാഗ്യസ്ഥാനത്തെ ആയ വ്യാഴ അപഹാരം അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടു വന്നുവെങ്കില്‍ ഇപ്പോള്‍ ദൈവവും കൈവിടുന്ന കാലമാണ്.”
ജന്മഭൂമിയുടെ ഈ വര്‍ഷത്തെ വിഷുപ്പതിപ്പായ വിഷുക്കണി- 2014 പറയുന്നു, “ജൂണ്‍ 19ന് മുന്‍പായി ഉമ്മന്‍ചാണ്ടിയെ സ്ഥാനത്യാഗം ചെയ്യാനുള്ള അവസ്ഥയിലേക്ക് തള്ളിവിട്ടെന്ന് വരും.”
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് ആറാഴ്ചക്കാലം അധികാരത്തില്‍ തുടരില്ലെന്നു പ്രവചിച്ച അനില്‍ മേനോനാണ് (ബംഗളൂരു) വിഷുഫലം തയ്യാറാക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ വിഷുക്കണിയില്‍ ഇന്ത്യയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ഭാവി പ്രവചനത്തിനു പുറമേ വ്യക്തികളുടെ ഭാവി ഫലം സംബന്ധിച്ച ഏറെ വിശദമായ വിശകലനങ്ങളുമുണ്ട്. അടുത്ത മേടവിഷുക്കാലം വരെയുള്ള ഓരോ മാസത്തെയും വിശദമായ ഭാവിഫലവും ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കാനുള്ള നിര്ദ്ദേശങ്ങളുമടങ്ങുന്നതാണ് വിവരണം.
വിഷുക്കണി ഇന്നു പുറത്തിറങ്ങും. ഇന്നു മുതല്‍ വായനക്കാര്‍ക്കു ലഭ്യമാകും. കോപ്പിക്ക് 20 രൂപയാണ് വില. കോപ്പികള്‍ക്ക് ജന്മഭൂമി ഏജന്റുമാരില്‍നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: