തിരുവനന്തപുരം: പ്രിസൈഡിങ് ഓഫിസര്‍മാരുടെ സഹായത്തോടെ സിപിഎം കണ്ണൂരും കാസര്‍കോട്ടും വ്യാപകമായി കള്ളവോട്ട് ചെയ്തതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കണ്ണൂരില്‍ 101 ബൂത്തുകളിലും കാസര്‍കോട്ട് ചില ബൂത്തുകളിലുമാണ് കള്ളവോട്ട് നടന്നത്. കണ്ണൂരില്‍ തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിലെ 90 ഓളം ബൂത്തുകള്‍ സംബന്ധിച്ചാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മട്ടന്നൂരിലെയും അഴീക്കോടിലെയും ഏതാനും ബൂത്തുകളിലും കള്ളവോട്ട് നടന്നു. സിപിഎം അവരുടെ കണ്ണൂര്‍ ശൈലി ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്ന്് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാവുകയാണെന്നും സുധീരന് പറഞ്ഞു.
കാസര്‍കോഡ് ജില്ലയിലെ കല്യാശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ നിയമസഭാ മണ്ഡലത്തിലാണ് പ്രധാനമായി കള്ളവോട്ട് നടന്നത്. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചീഫ് ഇലക്ഷന് ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും സുധീരന് അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധീരന്. കാസര്‍കോട്ട് ഉച്ചയ്ക്കുശേഷമാണ് വ്യാപകമായി ബൂത്തുകളില്‍ കള്ളവോട്ട് നടന്നത്. തളിപ്പറമ്പ് മണ്ഡലത്തില്‍ രാവിലെതന്നെ കള്ളവോട്ട് ആക്ഷേപം ഉയര്‍ന്നു. സിപിഎം പ്രവര്‍ത്തകര്‍ പതിവുശൈലിയുമായി പ്രിസൈഡിങ് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്തു. ചില സ്ഥലങ്ങളില്‍ പ്രിസൈഡിങ് ഓഫിസര്‍മാരുടെ സഹായത്തോടെ കള്ളവോട്ട് നടക്കുന്ന സാഹചര്യമുണ്ടായി. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തിലെ രണ്ടു ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് വടക്കഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കള്ളവോട്ട് നടത്താനും ബൂത്തിലിരിക്കുന്ന ഏജന്റുമാരെ ആക്രമിക്കാനും ശ്രമിക്കുന്നത് തെറ്റായ നടപടിയാണ്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: