കൊച്ചി: ജനം ടിവിയുടെ എറണാകുളം റീജ്യണല്‍ ഓഫീസ് ഇടപ്പള്ളിയില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി ഉദ്ഘാടനം ചെയ്തു. എളമക്കര റോഡിലാണ് സ്റ്റുഡിയോയും ഓഫീസും. ജനം ടിവിയുടെ ലോഗോ പ്രകാശനവും സാംസ്ക്കാരിക സദസ്സും ഏപ്രില്‍ 20 ന് നടക്കും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്, ജനം എംഡി പി.വിശ്വരൂപന് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: