ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ മഹേന്ദ്ര സിങ് ധോണിയും എന്‍.ശ്രീനിവാസനും ഐപിഎല്‍ സിഇഒ സുന്ദര്‍രാമനും നല്കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചു. കേസിന്റെ പുരോഗതിക്ക് ഇത് കൈമാറേണ്ട ആവശ്യമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. തുടര്‍വാദത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഏപ്രില്‍ 16ന് കേസില്‍ വാദം കേട്ട ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും ജസ്റ്റിസുമാരായ എ.കെ. പട്നായിക്, ജെ. എസ്. കഹാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഐപിഎല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് ജ. മുഗ്ദള്‍ കമ്മിറ്റി കണ്ടെത്തിയ ഗുരുനാഥ് മെയ്യപ്പനെ സംരക്ഷിക്കാന്‍ മഹേന്ദ്രസിംഗ് ധോണി ശ്രമിച്ചുവെന്ന അഡ്വക്കേറ്റ് ഹരീഷ് സാല്‍വേ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിസിഐയുടെ ഹര്‍ജി. ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെക്കുറിച്ച് ധോണിയും ശ്രീനിവാസനും നല്കിയ മൊഴികള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ബിസിസിഐയുടെ ആവശ്യം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമയായ മെയ്യപ്പനെക്കുറിച്ച് ധോണി തെറ്റായ വിവരങ്ങളാണ് അന്വേഷണ സമിതിക്കു നല്‍കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വെ കോടതിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: