കൊച്ചി: എന്നും വിവാദങ്ങളുടെ തോഴിയായ രഞ്ഞ്നി ഹരിദാസിന്റെ കന്നിവോട്ടും വിവാദത്തിലേക്ക്. രഞ്ഞ്നി ഹരിദാസ് തന്റെ ഔദ്യോഗിക ഫേസ് ബുക്കിലൂടെയാണ് താന്‍ ആദ്യ വോട്ടുചെയ്തുവെന്ന് ജനത്തെ അറിയിച്ചത്. സാധാരണ ഇടത്തേ ചൂണ്ട് വിരലിലാണ് പോളിംഗ് ഓഫീസര്‍ മഷി പുരട്ടുക. എന്നാല്‍ രഞ്ജിനിയുടെ ഇടത്തേ കൈയുടെ നടുവിരലിലാണ് മഷി പുരട്ടിയിരിക്കുന്നത്. ഇതാണ് പുതിയ വിവാദത്തിന് കാരണം. രഞ്ജിനിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അവര്‍തന്നെയാണ് നടുവിരലില്‍ മഷിയടയാളമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാധാരണ ഒരാള്‍ വോട്ട് ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ഇടം കൈയിലെ ചൂണ്ട് വിരലില്‍ മറ്റ് വേറെ മഷിയടയാളം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മഷി പുരട്ടുക. എന്നാല്‍ ഇടം കൈയില്‍ ചൂണ്ട് വിരല്‍ ഇല്ലാത്ത ആള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുക. കൂടാതെ ഇടതുകൈയ്യിലെ ചൂണ്ടുവിരല്‍ പരിശോധിക്കാന്‍ സമ്മതിക്കാത്ത വ്യക്തിയെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാനും പോളിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇടതുകൈയില്‍ ചൂണ്ടുവിരല്‍ ഇല്ലാത്തയാള്‍ക്ക് ഇടം കൈയില്‍ തന്നെ വേറെ ഏതെങ്കിലും മഷി പുരട്ടണമെന്നാണ് ഇലക്ഷന് കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ രഞ്ജിനിക്ക് ഇടം കൈയിലെ ചൂണ്ടുവിരലിന് യാതൊരു പ്രശ്നവും ഇല്ലാതിരിക്കെ നടുവിരലില്‍ മഷി പുരട്ടിയിരിക്കുന്നത് ഇലക്ഷന് കമ്മീഷന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
ഇടതുകൈയിലെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത് അശ്ലീല ആംഗ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. രഞ്ജിനിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: