മുളംകുന്നത്തുകാവ് : വൃദ്ധയായ വല്യമ്മയെ വെട്ടിക്കൊന്ന ശേഷം സഹോദരിയുടെമകന് കിണറിന്റെ ബീമില്‍ തൂങ്ങിമരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തങ്ങാലൂര്‍ തങ്ങാലഴിവീട്ടില് രാമനെഴുത്തച്ഛന്റെ മകള്‍ നളിനാക്ഷിഅമ്മ(75) യെ വെട്ടിക്കൊന്ന ശേഷം നളിനാക്ഷിയുടെ സഹോദരി കമലാക്ഷിയുടെ മകന് ഉണ്ണികൃഷ്ണനാണ്(44) തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് അടുക്കളയില്‍ വൃദ്ധയെ കഴുത്തറ്റനിലയില്‍ കണ്ടെത്തിയത്.സുഭദ്രയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ. മകന് വിഷ്ണു.
മനോരോഗിയായ ഉണ്ണികൃഷ്ണന് പെയിന്റിങ്ങ് തൊഴിലാളിയാണ്. അര്‍ദ്ധരാത്രിയിലാണ് കൊല നടന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞാഴ്ച മണ്ണുത്തിയില്വെച്ച് ജോലിക്കിടയില്‍ ഇയാള്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു. ഇതിന് ചികിത്സ തേടിയിരുന്നെങ്കിലും ഈ സംഭവത്തോടെ മാനസിക രോഗം കൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇയാളെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സതേടി തിരികെ വരുമ്പോള്‍ ഇയാള്‍ ഓട്ടോയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ബുധനാഴ്ച വൈകീട്ടാണ് തിരികെ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ ബഹളം ഉണ്ടാക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്. അന്നു രാത്രി പത്തുമണിവരെ ഉണ്ണികൃഷ്ണന് വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആരേയും കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നളിനാക്ഷിയമ്മയെ മരിച്ച നിലയിലും ഉണ്ണികൃഷ്ണനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്. നളിനാക്ഷിഅമ്മയുടെ തല അറ്റിരുന്നു. കഴുത്തില്‍ വളരെ ആഴത്തിലുള്ള മുറിവാണുള്ളത്. മുഖം പൂര്‍ണ്ണമായി വെട്ടി വികൃതമാക്കിയിട്ടുണ്ട്. വീടിന്റെ അകത്ത് പിടിവലി നടന്നിട്ടുണ്ട്. വൃദ്ധയുടെ പല്ലുകള്‍ പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. ഗുരുവായൂര്‍ എസിപി, പേരാമംഗലം സിഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: