കൊച്ചി: കോഴിക്കോട് ഐഐഎമ്മിന്റെ ക്യാറ്റ് പരീക്ഷാഫലം തിരുത്തിയ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. എന്‍ട്രന്‍സ് പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ നല്കിയപ്പോള് കൃത്രിമം നടന്നുവെന്നതാണ് കേസ്. ഇന്റര്‍നെറ്റില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ കരാറെടുത്തിരുന്ന വെബ് വീവേഴ്സ് കമ്പനിയെ പ്രതിയാക്കിയാണ് കേസ്. സിബിഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല.
രാജ്യത്തെ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് നടത്താനുള്ള ചുമതല 2012 ല്‍ കോഴിക്കോട് ഐഐഎമ്മിനായിരുന്നു. ഐഐഎമ്മാണ് വെബ് വീവേഴ്സിന് കരാര്‍ നല്‍കിയത്. 80 പേരുടെ മാര്‍ക്ക്ലിസ്റ്റാണ് തിരുത്തിയത്. പ്രോമെട്രിക് എന്ന അമേരിക്കന്‍ കമ്പനിക്കായിരുന്നു പരീക്ഷാ നടത്തിപ്പിന്റെ ചുമതല. രണ്ട് ലക്ഷത്തോളം പേര് പരീക്ഷയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: