തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം. അഞ്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ പരുക്ക് സാരമുള്ളതാണ്.
ഇന്നലെ രാത്രിയുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം പോളിങ് തടസപ്പെട്ടു.
കൊട്ടാരക്കര തലച്ചിറ സ്കൂളിനടുത്തെ ബൂത്തിലും സംഘര്‍ഷമുണ്ടായി. മവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടുക്കുന്നില്‍ സുരേഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റര്‍ പൊലീസ് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: