കൊച്ചി: വിവാദമായ സൂര്യനെല്ലിക്കേസില്‍ മുന്‍പ് വിട്ടയച്ച 24 പ്രതികള്‍ക്കും ഹൈക്കോടതി തടവ് വിധിച്ചു. പ്രധാനപ്രതി ധര്മ്മരാജെന്റ ജീവപര്യന്തം ശരിവെച്ച കോടതി ഏഴുപേരെ വിട്ടയച്ചു. ബാലവേശ്യാ വൃത്തിയാണ് നടന്നതെന്ന പരാമര്‍ശമടക്കം പെണ്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങളെല്ലാം കോടതി നീക്കിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പുനര്‍വിചാരണയിലാണ് ഒന്‍പതു വര്‍ഷം മുന്‍പ് ഹൈക്കോടതി വിട്ടയച്ച 24 പ്രതികളുംകുറ്റക്കാരാണെന്ന് കണ്ടെത്തിയതും അവര്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചതും. ജസ്റ്റീസ് കെ.ടിശങ്കരന്, ജസ്റ്റീസ് എം.എല്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിേന്റതാണ് ഉത്തരവ്.
2005ലാണ് ഹൈക്കോടതി ധര്മ്മരാജന് ഒഴികെയുള്ള മുഴുവന്‍പ്രതികളെയും വെറുതേ വിട്ടത്. ധര്‍മ്മരാജിന് നാലുവര്‍ഷം തടവ് വിധിച്ച കോടതി പെണ്‍കുട്ടിക്ക് എതിരായ പല പരാമര്‍ശങ്ങളും നടത്തിയിരുന്നു.
പ്രതികളെ ഒന്നടങ്കം വിട്ടയച്ചതിനെതിരെ പ്രോസിക്യൂഷന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. കഴിഞ്ഞ ജനുവരി31നാണ് എ.കെ. പട്നായിക്, ഗ്യാന്‍ സുധാ മിര്‍സ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ഡിവിഷന് ബെഞ്ച് പ്രതികളെ ഒന്നടങ്കം വിട്ടയച്ചത് റദ്ദാക്കിയതും കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടതും. തുടര്ന്ങ്കേസില് പുനര്‍വിചാരണ നടന്നുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: