മോസ്കോ: ക്രീമിയന്‍ പ്രശ്നത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായം തേടിയത് തെറ്റായ തീരുമാനമെന്ന് ഉക്രെയ്ന് മുന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ച്. ക്രീമിയ റഷ്യയുടെ ഭാഗമായത് ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് യാന്‍കോവിച്ച് നയം വ്യക്തമാക്കിയത്.റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുഡിനുമായുള്ള ചര്‍ച്ചയിലൂടെ ക്രീമിയന്‍ പ്രവശ്യ തിരികെ ഉക്രെയ്നോട് ചേര്‍ക്കാമെന്ന പ്രതീക്ഷയുണ്ട്.
താന്‍ അധികാരത്തിലായിരുന്നെങ്കില്‍ ക്രീമിയ റഷ്യയ്ക്ക് വിട്ടുനല്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ കീവില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 80 ഓളം പേര് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി താനല്ലെന്നും ഉക്രെയ്ന് ഇടക്കാല സര്‍ക്കാരാണെന്ന് യാന്‍കോവിച്ച് ആരോപിച്ചു.
അധികാരത്തിലായിരുന്നപ്പോള്‍ റഷ്യ അനുകൂല നിലപാട് സ്വീകരിച്ച പ്രസിഡന്റായിരുന്നു യാന്‍കോവിച്ച്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ മരവിപ്പിച്ച് റഷ്യയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ യാന്‍കോവിച്ചിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: