ന്യൂദല്‍ഹി: ബോളിവുഡ് നടന് ആമിര്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ‘ഐക്കണ്‍ ‘ . പൊതു തെരഞ്ഞെടുപ്പിന് ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് അമിര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണാകുന്നത്. ഇനി മുതല്‍ സത്യസന്ധമായി വോട്ട് ചെയ്യണമെന്ന് ജനങ്ങളെ ഉദ്ബോദിപ്പിച്ച് കൊണ്ട് ആമിറിന്റെ ഓഡിയോകളും വീഡിയോകളും നിറയും.
ഇതിനായി കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്ന് കമ്മീഷന് അറിയിച്ചു. ആമിര്‍ ദേശീയ ഐക്കണായി തെരഞ്ഞെടുപ്പ് കമ്മീഷനൊപ്പം കൈക്കോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാം, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, ബാഡ്മിന്റണ്‍ താരം സൈനാ നെഹ്വാള്, ബോക്സര്‍ മേരി കോം എന്നിവര്‍ ലൈക്കുകളുമായി രംഗത്തെത്തിയിരുന്നു.
ഒരു മി. 22 സെ. ദൈര്‍ഘ്യമേറിയ വീഡിയോ മുംബൈയിലണ് റെക്കോര്‍ഡ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് വീഡിയോ കമ്മീഷന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വീഡിയോ അപ്ലോഡ് ചെയ്ത് കഴിഞ്ഞു. റൂക്കെ നഹീന്, ചൂക്കെ നഹീന്……….വോട്ട് സറൂര്‍ ഡാലിയെ ഇതാണ് വീഡിയോയിലെ ആമിറിന്റെ സംഭാഷണം.
പേടി ഭയം കൂടാതെ സമ്മര്‍ദ്ദമില്ലാതെ പ്രേരണയില്ലാതെ വോട്ട് ചെയ്യാനാണ് ആമിര്‍ ജനങ്ങളോട് വീഡിയോയിലൂടെ പറയുന്നത്. വീഡിയോ കൂടുതല്‍ അസ്വാദപൂര്ണമാക്കാന് ‘സാരെ ജഹാം സെ’ യുടെ പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: