പുതുക്കാട് : വട്ടണാത്ര കാളിയന് എഴുത്തച്ഛന്റെ മകന് പ്രശസ്ത സംവിധായകന് കെ. കെ. ചന്ദ്രന് അന്തരിച്ചു. 68 വയസ്സായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ പഠനകാലത്ത് തന്നെ കഥകളെഴുതി തുടങ്ങിയ ചന്ദ്രന് 1976 പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെയാണ് പാസ്സായത്.
1978ല്‍ ആശ്രമം എന്ന സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര മേഖലയിലെത്തി. സെയിലന്റ് വാലിയെ കുറിച്ച് ചന്ദ്രന് നിര്‍മ്മിച്ച ഡോക്യുമെന്ററിയും 90ല്‍ പുറത്തിറങ്ങിയ കുടമാളൂര്‍ എന്ന ഡോക്യുമെന്ററിയും അന്താരാഷ്ട്ര പ്രസിദ്ധി നേടി.
കേരളത്തിലെ ആദ്യ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു. വനഭൂമിയിലൂടെ പമ്പയാര്‍ ഒഴുകുന്നു, അടൂര്‍ ഗോപാലകൃഷ്ണനെ കുറിച്ചുളള പോര്ട്രിയേറ്റ് ഓഫ് ഫിലിം ഡയറക്ടര്‍, കേരളത്തിലെ നാടന്‍ കലാരൂപങ്ങളെ പറ്റിയുളള ഫോക് ആര്‍ട്സ് ഓഫ് കേരള എന്നിവ ചന്ദ്രന്റെ പ്രസിദ്ധമായ ഡോക്യുമെന്ററികളാണ്. ദൂരദര്ശന് സംപ്രേഷണം ചെയ്ത കഥാന്തരം, മായാമാനസം, അനര്ഘം എന്നീ സീരിയലുകളും, സിനിമ എങ്ങനെ ഉണ്ടാകുന്നു എന്ന പുസ്തകവും ചന്ദ്രന്റേതാണ്.
റിട്ടയേര്‍ഡ് അദ്ധ്യാപിക തങ്കമാണ് ഭാര്യ. അമൃത ടിവിയിലെ എഞ്ചനീയര്‍ ഹരികൃഷ്ണന്, മഴവില്‍ മനോരമ എഡിറ്റര്‍ ആനന്ദ് കൃഷ്ണന്, അനിമേറ്റര്‍ ദേവദത്തന് എന്നിവര്‍ മക്കളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: