കൊച്ചി: മാതാ അമൃതാനന്ദമയിദേവിയുടെ പിതാവ് വി.സുഗുണാനന്ദന്റ അനുസ്മരണാര്‍ത്ഥം നല്കി വരുന്ന കഥകളി പുരസ്ക്കാരം പ്രസിദ്ധ കഥകളി സംഗീതജ്ഞനായ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ക്ക് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനിച്ചു. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അനുസ്മരണ സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മാത്യകാപരമായ പ്രവര്‍ത്തനങ്ങളാണ് മാതാ അമൃതാനന്ദമയി ദേവിയും മഠവും കാഴ്ച്ചവയ്ക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രക്യതി ദുരന്തങ്ങള്‍ നേരിട്ട ഘട്ടങ്ങളില്‍ ആപത്തില്പ്പെട്ടവര്ക്ക് സഹായമെത്തിക്കുന്നതില്‍ മഠം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമ്യത മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍, ഡോ: പ്രതാപന്‍നായര്‍, ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്, ഡോ: സഭാപതി, പി.കെ.സുധാകരന്, മാതാ അമ്യതാന്ദമയി ദേവിയുടെ സഹോദരന് സതീശന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് പത്മഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായരും സംഘവും കഥകളി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: