മുംബൈ: ബോളിവുഡിലെ പഴയകാല നടി നന്ദ(75) അന്തരിച്ചു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നന്ദ വി ശാന്താറാമിന്റെ തൂഫാന് ഓര് ദിയാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളായി ചുവടുറപ്പിക്കുന്നത്.
മറാത്തി സിനിമാ സംവിധായകന് വിനായക് ദാമോദര്‍ കര്‍ണാടകിയാണ് നന്ദയുടെ പിതാവ്. 1992ല്‍ മന്മോഹന് ദേശായിയുമായി നന്ദയുടെ വിവാഹമുറപ്പിച്ചിരുന്നു, എന്നാല്‍ 94ല്‍ കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ദേശായി മരിക്കുകയും തുടര്‍ന്ന് അവിവാഹിതയായി കഴിഞ്ഞു വരികയുമായിരുന്നു.
1983ല്‍ പദ്മിനി കോല്ഹാപുരെയും റിഷി കപൂറും നായികാ നായകന്മാരായി അഭിനയിച്ച് പുറത്തിറങ്ങിയ പ്രേം രോഗാണ് നന്ദയുടെ അവസാന ചിത്രം. ദൂല്‍ കാ ഫൂല്, ദുല്‍ഹന്‍, ഭാഭി, നയാ സന്‍സാര്‍, ജബ് ജബ് ഫൂല് കിലെ, ഗുംനാം, ഷോര്‍, പരിനീതാ എന്നിവയാണ് നന്ദ അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: