ക്വലാലംപൂര്‍: രണ്ടാഴ്ച മുന്‍പ് 239 പേരുമായി കാണാതായ മലേഷ്യന്‍വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്‍മാര്‍സാറ്റ് ഉപഗ്രഹത്തിന്റെ ലണ്ടനിലുള്ള അധികൃതരും ബ്രിട്ടനിലെ വിമാന അപകടഅന്വേഷണ ബ്രാഞ്ചും ഇക്കാര്യം സ്ഥരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്റസാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെര്‍ത്തില്‍ നിന്ന് അകലെ ഇന്ത്യന്മഹാസമുദ്രത്തിെന്റ തെക്കന്‍ ഭാഗത്താണ് വിമാനം തകര്‍ന്നു വീണത്. ഉപഗ്രഹം വിമാനത്തിന്റെ അവസാന യാത്രാപഥം ട്രാക്കു ചെയ്തു. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് അവസാനിച്ചതായി ഞങ്ങള്‍ വേദനയോടെ അറിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ശേഷവും വിമാനത്തില്‍ നിന്ന് മെസേജുകള്‍ ലഭിച്ചിരുന്നതായി ഉപഗ്രഹത്തില്‍ നിന്ന്വിവരം ലഭിച്ചിരുന്നു. ലഭ്യമായ സകല വിവരങ്ങളും മെസേജുകളും വിശകലനം ചെയ്താണ് ഈനിഗമനത്തില് എത്തിയത്. നജീബ്റസാഖ് പറഞ്ഞു.
തെക്കന്‍ ഇടനാഴിയിലൂടെയാണ്വിമാനം പറന്നത്. പെര്‍ത്ത് നഗരത്തിെന്റ പടിഞ്ഞാറ് ഇന്ത്യന്മഹാസമുദ്രത്തിെന്റ മധ്യത്തിലായിരുന്നു അതിെന്റ അവസാനം. കാണാതായ മലേഷ്യന്‍ വിമാനത്തിെന്റ കൂടുതല്‍ അവശിഷ്ടങ്ങള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ചൈനയും ആസ്ട്രേലിയയും അറിയിച്ചു.
വട്ടത്തിലും ചതുരത്തിലുമുള്ള രണ്ട് ഭാഗങ്ങളാണ് തിരച്ചില്‍ നടത്തുന്ന ആസ്ട്രേലിയന്‍ വിമാനങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ചൈനീസ് വിമാനങ്ങളും തകര്‍ന്ന വിമാനത്തിെന്റ രണ്ട്വലിയ ഭാഗങ്ങളും കുറേച്ചെറിയ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. വിമാനത്തിെന്റ അവശിഷ്ടങ്ങള്‍ കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണെന്നാണ് സൂചന. 239 പേരുമായി ക്വലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് പറന്ന വിമാനം കാണാതായിട്ട് രണ്ടാഴ്ചയിലേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: