പുനലൂര്‍: പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി റാണാപ്രതാപിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം മൂന്നുവര്‍ഷമായിട്ടും ഇഴഞ്ഞുനീങ്ങുന്നു. കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ള അന്വേഷണം ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ ഇടപെടല്‍മൂലം മന്ദഗതിയിലായിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
2011 മാര്‍ച്ച് 26നാണ്റാണാ പ്രതാപ് മരിച്ചത്. പുനലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ റാണാപ്രതാപ് സഹപാഠികളായ വിളക്കുടി സ്വദേശി ലിവിന് ജോസ്, കോട്ടവട്ടം സ്വദേശി ഷെറിന് ജോണ്‍ എന്നിവര്‍ക്കൊപ്പം പുനലൂരിലെ ഒരു ബേക്കറിയില്‍ കയറി ജ്യോൂസ് കുടിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സംഭവം നടന്ന ഉടന്‍ സഹപാഠികളായ ഇരുവരും ഓടി രക്ഷപ്പെട്ടിരുന്നു. മകന് കുഴഞ്ഞുവീണ സമയത്ത് പുനലൂര്‍ കുതിരച്ചിറ സ്വദേശി അച്ചു ജോസന്, ഇടമണ്‍ സ്വദേശി സുരേഷ് എന്നിവരും സഹപാഠികള്ക്കൊപ്പമുണ്ടായിരുന്നതായി റാണായുടെ അച്ഛന് ശിവജി പ്രസാദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനായി കഴിഞ്ഞ മൂന്നുവര്‍ഷമായി ശിവജി പ്രസാദ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും കോടതിമന്ദിരങ്ങളിലും കയറിയിറങ്ങുകയാണ്.
ഓടി രക്ഷപ്പെട്ട ലിവിന് ജോസ്, ഷെറിന് ജോണ്‍ എന്നിവരെ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയരാക്കാന്‍ മൂന്നുമാസം മുമ്പ് പുനലൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അഹമ്മദാബാദില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. നാര്‍ക്കോ അനാലിസിസിനു വിധേയമാക്കേണ്ടവരുടെ ചെലവ് അതാത് സര്‍ക്കാരുകള്‍ ഗുജറാത്ത് സര്‍ക്കാരിന് കെട്ടിവച്ച് പ്രത്യേക അനുമതിവാങ്ങിയാണ് ചെയ്യുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഇതിനുവേണ്ടി ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
റാണായുടെ വീട്ടുകാരുമായി വര്‍ഷങ്ങളോളം നിരവധി ക്രിമിനല്‍-സിവില്‍ കേസുകളുണ്ടായിരുന്ന അയല്‍വാസിയായ അമേരിക്കന്‍ മലയാളിയും പെന്തക്കോസ്ത് സുവിശേഷകനുമായ കോശി സാമുവലിനെയാണ് സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നത്. ഈ വിവരം ബന്ധുക്കള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ മരണസമയത്ത് സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട സഹപാഠികളുടെ രക്ഷകര്‍ത്താക്കള്‍ അമേരിക്കന്‍ മലയാളിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രാര്‍ഥനാലയത്തിലെ നിത്യസന്ദര്‍ശകരായിരുന്നു. പ്രാര്‍ഥനാലയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് നല്കിയ കേസുകളില്‍ റാണായുടെ കുടുംബത്തിന് അനുകൂലമായി വിധി വന്നതിനെതിരെ അപ്പീലിനുപോലും ശ്രമിക്കാതിരുന്ന അമേരിക്കന്‍ മലയാളിയുടെ വൈരാഗ്യമാണ് മകന്റെ ജീവന് നഷ്ടപ്പെടാനിടയാക്കിയതെന്നാണ് റാണായുടെ അച്ഛന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിട്ടുള്ളത്.
പ്രാര്‍ഥനാലയം നടത്തിയിരുന്ന കോശി സാമുവല്‍ മൂന്നുമാസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു പതിവ്. എന്നാല്‍ റാണായുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ഇയാള്‍ക്കെതിരെ ബന്ധുക്കള്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അപ്രത്യക്ഷനായ ഇയാള്‍ ഇതുവരെ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. കോശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം നാട്ടിലെത്തുന്ന അവസരങ്ങളില്‍ പ്രാര്‍ഥനാലയത്തിന് സമീപം പ്രത്യേകം ശീതികരിച്ച കെട്ടിടത്തില്‍ കേന്ദ്രമന്ത്രി സ്ഥിരം സന്ദര്ശകനായിരുന്നെന്ന വിവരവും റാണായുടെ പിതാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലും ക്രൈംബ്രാഞ്ച് സംഘത്തിന് നല്കിയ മൊഴിയിലും പരാമര്‍ശിച്ചിട്ടുണ്ട്.
ടാര്പ്പോളിന് കൊണ്ട് മറച്ച ചെറ്റക്കുടിലില്‍ താമസിച്ചിരുന്ന ലിവിന് ജോസിന്റെ കുടുംബം റാണാ മരിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ വിളക്കുടിയില്‍ 10 സെന്റ് വസ്തുവാങ്ങി അതില്‍ അമ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇരുനിലവീട് നിര്‍മിച്ചതും ഏറെ വിവാദമായിരുന്നു. കൂടാതെ ലിവിന്റെ മാതാവിന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായതും റാണയുടെ മരണത്തിനു ശേഷമായിരുന്നുവെന്നതും മരണത്തിലെ ദുരൂഹതയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. പ്രതികളെ കണ്ടെത്താന്‍ ഇത്തരം തെളിവുകള്‍ തന്നെ ധാരാളമാണ്രിക്കെ നാര്‍ക്കോ അനാലിസിസിന്റെയും ബ്രെയിന്മാപ്പിംഗിന്റെയും ആവശ്യകതയും അതിന്റെ നൂലാമാലകളും പ്രതികള്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ രക്ഷപെടാനൊരുക്കുന്ന അവസരമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: