തിരുവനന്തപുരം: ദക്ഷിണകേരള മഹാഇടവക ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ പോലീസ് തടഞ്ഞുവച്ചു എന്ന വാര്‍ത്ത ശരിയല്ലെന്നും ബിഷപ്പാണെന്ന് അറിഞ്ഞയുടന്‍ വാഹനം വിട്ടയച്ചുവെന്നും കളക്ടര്‍ക്ക് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കിരണ്‍ ആണ് ഇതുസംബന്ധിച്ച് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടോടെ ബിഷപ്പിനെ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്ന് ആരോപിച്ച് ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ സ്ഥലം മാറ്റിയ ആഭ്യന്തരവകുപ്പിന്റെ നടപടി ചോദ്യംചെയ്യപ്പെടുകയാണ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വാഴമുട്ടത്തു വച്ച് ബിഷപ്പിന്റെ വാഹനം തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധനയ്ക്കായി കൈകാണിച്ചു നിര്‍ത്തിയത്. അറുപതോളം വാഹനങ്ങള്‍ അന്ന് സംഘം പരിശോധിച്ചിരുന്നു.
ബിഷപ്പിന്റെ വാഹനം 15 മിനിറ്റ് തടഞ്ഞുനിര്‍ത്തിയെന്നും അപമാനിച്ചുവെന്നും പറയുന്നത് തെരഞ്ഞെടുപ്പുനേട്ടം ലക്ഷമിട്ട് കെട്ടിച്ചമച്ച നുണക്കഥയാണെന്ന് വ്യക്തമാകുകയാണ്. ബിഷപ്പ് റസാലത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ സ്ക്വാഡിന്റെ വാഹനത്തിലെ ഡ്രൈവര്‍ ഇഗ്നേഷ്യസ് ബിഷപ്പിനെ തിരിച്ചറിയുകയും ഇക്കാര്യം കിരണിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ പരിശോധന കൂടാതെതന്നെ വാഹനം വിട്ടയച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം ലംഘിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരിക്ക് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ എടുത്ത അച്ചടക്ക നടപടി ആരുടെ താത്പര്യപ്രകാരമായിരുന്നെന്ന ചോദ്യം ഉയരുകയാണ്.
ബിഷപ്പിനെ തടഞ്ഞുനിര്ത്തിയതില് സിഎസ്ഐ സഭ പ്രതിഷേധിക്കുകയും ഇന്ന് ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുകയും ചെയ്തു.
എന്നാല്‍, ബിഷപ്പിനെ തടഞ്ഞുനിര്ത്തിയെന്നത് കള്ളപ്രചാരണമാണെന്ന വാര്‍ത്തവരികയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സത്യാവസ്ഥ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് സഭ മാര്‍ച്ചു നടത്താനുള്ള നീക്കം ഉപേക്ഷിച്ചു.
എന്നാല്‍ ഇന്നലെ ഇടവകയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നോട്ടീസ് വായിച്ചു. ബിഷപ്പിനെ തടഞ്ഞെന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന സഭാ നിലപാടുകളും പ്രശ്നവുമായി ബന്ധപ്പെട്ട് എടുത്തുചാടി പോലീസിനെതിരെ നടപടിയെടുത്ത ആഭ്യന്തരവകുപ്പിന്റെ നിലപാടുകളും വിവാദമാവുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും മതമേലധ്യക്ഷന്മാര്ക്കും ഉന്നതബന്ധം ഉള്ളവര്‍ക്കും നിയമം ബാധകമല്ലേയെന്ന ചോദ്യമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: