തിരുവനന്തപുരം: സി.എം.പി വിട്ട കെ.ആര്.അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് മറ്റ് കക്ഷികള്‍ വന്നാലും സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സി.എം.പി പിളര്‍ന്നതും അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അരവിന്ദാക്ഷനും സംഘവും ചര്‍ച്ചയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: