ശ്രീനഗര്‍: കാശ്മീര്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരായിരുന്നുവെന്ന് കാശ്മീര്‍ വിഘടന വാദി നേതാവ് മിര്‍വായിസ് ഉമാര്‍ ഫാറൂഖ്. കോണ്‍ഗ്രസ് മുന്നണിക്കു കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിരുനെങ്കിലും അവര്‍ അവസരം വിനിയോഗിച്ചില്ലെന്ന് മിര്‍വായിസ് കുറ്റപ്പെടുത്തി. ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനോട് ഒരിക്കലും ഹുറീയത്ത് എതിര്നിന്നിട്ടില്ലെന്നും മിര്‍വായിസ് പറഞ്ഞു.
ജമ്മു കാശ്മീരിലെ ജനങ്ങള്‍ പിന്തുണക്കുന്നതാരെയാണ്?
ആരും, വിഘടനവാദികള്‍ പോലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെതിരല്ല. പക്ഷേ, കാശ്മീരില്‍ ജനങ്ങള്‍ റോഡിനും വൈദ്യുതിക്കും വേണ്ടി വോട്ടുചെയ്യുന്ന സ്ഥിതി വന്നാല്‍ കാര്യങ്ങള്‍ വേറേ ദിശയില്‍ പോകും. അതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തില്‍ കാശ്മീരില്‍ വോട്ടെടുപ്പ് വെറുമൊരഭ്യാസം മാത്രമാകുമെന്ന് ഹുറീയത്ത് പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സംസ്ഥാന ജനതയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാറില്ല, പകരം യജമാനന്മാര്ക്കു വേണ്ടി പറയുകയേ ഉള്ളു.
കഴിഞ്ഞ തവണ വോട്ടുചെയ്തവര്‍ ആര്ക്കനുകൂലമായിരുന്നോ അത് ആവര്ത്തിക്കട്ടെയെന്നാണോ?
ജനങ്ങള്‍ വോട്ടുചെയ്തത് പ്രാദേശിക വിഷയങ്ങളുടെ പേരിലാണെങ്കിലും അവര്‍ രാഷ്ട്രീയം കണക്കാക്കുന്നില്ലെന്ന് അതിനര്‍ത്ഥമില്ല. യുഎന്‍ പ്രമേയം പോലും പറയുന്നുണ്ട് തെരഞ്ഞെടുപ്പിനു പ്രസക്തി കുറവാണെന്ന്. തെരഞ്ഞെടുക്കപ്പെട്ടവരും കാശ്മീരികളുടെ അവകാശത്തെ ഹനിച്ചിട്ടേ ഉള്ളു.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ ഉള്ളതായി കാണുന്നു.നരേന്ദ്ര മോദിയും എന്‍ഡിഎയും സംസ്ഥാനത്തിനു ഗുണമാകുമെന്നു കരുതുന്നുണ്ടോ?
കാശ്മീര്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള പുരോഗനകരമായ നടപടികള്‍ ഏറ്റവും കൂടുതല്‍ കൈക്കൊണ്ടത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തലില് ബിജെപി സര്‍ക്കാരാണ്. ബിജെപിയും എന്‍ഡിഎയും നയിച്ച വാജ്പേയിയുടെ കാലടികളെയാണ് പിന്തുടരുന്നതെങ്കില് ഒട്ടേറെ പ്രതീക്ഷക്കു വകയുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ പാക്കിസ്ഥാന് പ്രസിഡന്റ് മുഷാറഫുമായി ചേര്‍ന്ന് കാശ്മീര്‍ കാര്യത്തില്‍ കരുത്തുറ്റ തീരുമാനങ്ങള്‍ കൈക്കൊണ്ടത് നാം കണ്ടതാണ്.
കാശ്മീര്‍ കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ എന്‍ഡിഎയാണ് മികച്ചതെന്നു കരുതുന്നുണ്ടോ?
കോണ്‍ഗ്രസിനും യുപിഎയ്ക്കും ഒട്ടേറെ അവസരങ്ങള്‍ കിട്ടിയിരുന്നു.
എന്നാല്‍ അവര്‍ ഏറെയൊന്നും ചെയ്തില്ല. അവര്‍ കാശ്മീരിനെ ഒരു സുരക്ഷാ പ്രശ്നമായേ കണ്ടിരുന്നുള്ളു. എന്‍ഡിഎയുടെ പ്രവൃത്തി വിലയിരുത്തിയാല്‍ എന്‍ഡിഎയുടെ നടപടികളായിരുന്നു മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: