കോട്ടയം: കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്. ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് കോണ്‍ഗ്രസിന്റെ ഘടക കക്ഷിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പത്തനംതിട്ടയില്‍ രണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ.അജയ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വിപിനചന്ദ്രന്‍, ലതാഗോപാലകൃഷ്ണന്, പ്രൊഫ.പുരുഷോത്തമന്, ജി.മജ്ജിത്, എസ്.അജിത്, അരുണ്‍കുമാര്‍ എസ്, രോഹിത്, സജിഷ്കുമാര് എ.എസ്, എം.കെ.ശിവദാസ്, ആല്ബിന് തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: