ന്യൂദല്‍ഹി: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യക്കു മുകളിലൂടെ പറന്നിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമസേന. വിമാനം തകരുന്നതിനു മുമ്പ് വഴിതിരിച്ചു വിട്ടിരുന്നുവെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇന്ത്യയുടെ മുകളിലൂടെ വിമാനം കടന്നുപോയിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കിയത്. ഏതൊരു വിമാനവും രാജ്യത്തിന്റെ മുകളിലൂടെ കടന്നു പോയാല്‍ ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളില്‍ അത് പതിയും.
വിമാനത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ മനപൂര്‍വ്വം നിര്‍ത്തിയ ശേഷം വിമാനം കടന്നു പോയാലും കണ്ടെത്തുവാനുള്ള പ്രത്യേക സംവിധാനങ്ങളും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇവയെല്ലാം മറികടന്നു ഇന്ത്യയുടെ മുകളിലൂടെ വിമാനത്തിനു പറക്കാനാവില്ല. വിമാനം റാഞ്ചുകയോ കടലില്‍ തകര്‍ന്നു വീഴുകയോ ചെയ്തിരിക്കാമെന്നാണ് ഇന്ത്യന്‍ സേനയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: