കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെ ദീര്‍ഘകാലം നയിച്ച വലിയ മാര്‍ ദിവന്നാസിയോസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ആറാം മാര്‍ത്തോമ്മ പുരസ്ക്കാരം സാമൂഹിക പ്രവര്‍ത്തകയായ ദയാഭായിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ:സ്ഥിതരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി നിരന്തരം പോരാട്ടം നടത്തുകയാണ് ദയാഭായി. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഏപ്രില്‍ 26-ന് നടക്കുന്ന ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഫാ.രാജന് വര്‍ഗീസ്, സ്റ്റീഫന്‍ ഐപ്പ്, യാള്സണ് പി.ജോര്‍ജ്ജ്, ബിജു അലക്സാണ്ടര്‍, എബ്രഹാം തോമസ്, ജോസ്.കെ.ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: