കൊച്ചി: മെട്രോ നിര്‍മ്മാണവും പച്ചാളം മേല്‍പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വരുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരു ചക്രവാഹനങ്ങളെയും ഓട്ടോ റിക്ഷയെയും ആശ്രയിക്കുന്ന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കലൂര്‍ മുതല്‍ കച്ചേരിപ്പടിവരെ പകല്‍ ഇരുചക്ര വാഹനങ്ങളെയും മുച്ചക്ര വാഹനങ്ങളെയും കടത്തിവിടുന്നത് ഇപ്പോള്‍ തടഞ്ഞിരിക്കുന്നതാണ് പ്രധാന പ്രശ്നം.
ഇപ്പോഴത്തെ സ്ഥിതിയില്‍ കച്ചേരിപ്പടിയില്‍ നിന്നും കലൂരെത്തണമെങ്കില് ഹൈക്കോര്‍ട്ട് വഴി പച്ചാളത്തെത്തി ലൂര്‍ദ്ദ് ആശുപത്രിക്കു സമീപമുള്ള റെയില്‍ക്രോസ് കടന്ന് പൊറ്റക്കുഴി വഴി പോകേണ്ടി വരും. അല്ലെങ്കില്‍ കച്ചേരിപ്പടിയില്‍ നിന്ന് പുല്ലേപ്പടി പാലം കടന്ന് കലൂര്‍ കടവന്ത്ര റോഡ് വഴി കലൂരെത്തേണ്ടി വരുന്നു. ഗതാഗതകുരുക്കില്‍ പെട്ട് കിലോമീറ്ററുകള്‍ ഓടേണ്ടി വരുന്നതിനാല്‍ രോഗിയുമായി ആശുപത്രിയില്‍ പോകാന്‍ പോലും ഇപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ തയ്യാറാവുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. പണി ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പച്ചാളം റെയില്‍വേ ഗെയ്റ്റുകള്‍ അടച്ചതാണ് അതുവഴിയുള്ള ഗതാഗതവും താറുമാറാക്കിയത്.
എസ്എസ്എല്‍സി പരീക്ഷയും ഇലക്ഷനും ചൂടുപിടിച്ചുവരുന്ന ഈ സമയത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഈ ഗതാഗത കുരുക്കില്‍ ബസിനെ ആശ്രയിച്ചാല്‍ സമയത്ത് എത്താന്‍ കഴിയാതെ വരുന്നവര്‍ക്ക് ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളെയും ഓട്ടോ റിക്ഷയെയും ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. ഡിഎം.ആര്‍സിക്കും ട്രാഫിക് പോലീസിനും മുന്‍ വിധിയോടെയുള്ള വ്യക്തമായ ട്രാഫിക് പ്ലാന്‍ ഇല്ലാതെ പോയതാണ് ഇപ്പോഴത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: