കളമശ്ശേരി: ടിസിസി പാട്ടത്തിന് കെഎസ്ഐഇക്ക് നല്കിയ ഭൂമിയിലും വന്‍വെട്ടിപ്പ്. സംസ്ഥാന വ്യവസായ വകുപ്പിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടിസിസിയുടെ 8.53 ഏക്കര്‍ ഭൂമി കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന് നല്കി. കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷന് സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു അത്. 29-8-2009 ല്‍ പ്രതിമാസം ആറുലക്ഷം രൂപ പാട്ടം നിശ്ചയിച്ചായിരുന്നു കരാര്‍ പ്രകാരം നല്‍കിയത്.
ഭൂമി കൈക്കലാക്കിയ കെഎസ്ഐഇ കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷന് തുടങ്ങി. അവര്‍ക്ക് നാല് ഏക്കര്‍ ഭൂമി മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കി ഭൂമി ടിസിസിക്ക് തിരിച്ച് നല്കേണ്ടതിന് പകരം അവര്‍ നാല് ഏക്കര്‍ ഭൂമി മറ്റൊരു സ്ഥാപനത്തിന് വാടകക്ക് നല്‍കുകയായിരുന്നു. ഓപല്‍ ഏഷ്യാ ഡിപ്പോ പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് മറുപാട്ടം നല്‍കിയത്. 30 ലക്ഷം രൂപ നിക്ഷേപവും പ്രതിമാസം 6,35,000 രൂപ വാടകയും നിശ്ചയിച്ചാണ് കൈമാറ്റം നടത്തിയത്. ടിസിസിയും കെഎസ്ഐഇയും തമ്മിലുണ്ടാക്കിയ കരാര്‍വ്യവസ്ഥയുടെ ലംഘനമാണ് ഇത്.
ടിസിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തില്‍ കോടികള്‍ പാഴാകുന്നത്. വ്യവസായവകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ടിസിസിക്ക് അനുവദിച്ച പാട്ട പാക്കേജുകള്‍ നടപ്പാക്കുന്നതിനും കമ്പോള വിലക്ക് അനുസൃതമായി പാട്ടക്കരാര്‍ പുതുക്കുന്നതിനും വ്യവസായവകുപ്പ് തടസം നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: