മൂവാറ്റുപുഴ: വീടുവായ്പ എടുക്കുന്ന വ്യക്തി മരണമടഞ്ഞാല്‍ വായ്പ തവണ ഒഴിവാക്കി ലഭിക്കുന്നതിനായുള്ള പരിരക്ഷ ഇന്‍ഷുറന്‍സ് സ്കീംപ്രകാരമുള്ള പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറാത്തത് ബാങ്കിന്റെ വീഴ്ചയാണെന്ന ജില്ല ഉപഭോക്തൃ ഫോറം വിധി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ശരിവച്ചു.
അനാവശ്യ വ്യവഹാരവുമായി ദേശീയ കമ്മീഷനെ സമീപിച്ചതിന് കോടതിചെലവിനത്തില് പതിനായിരം രൂപ പരാതിക്കാരിക്കും പതിനായിരം രൂപ നിയമസഹായ ബോര്‍ഡിനും നല്കാന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനോട് നിര്‍ദ്ദേശിക്കുകയും ചെയ്ത് ജസ്റ്റിസ് വി.ബി. ഗുപ്തയുടെ നേതൃത്ത്വത്തിലുള്ള ബെഞ്ച് ഉത്തരവായി.
വാളകം പാലക്കാമറ്റത്തില്‍ ഷൈല ജെയിന് അഡ്വ. ടോം ജോസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ സംസ്ഥാന കമ്മീഷന് നിരസിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് ദേശിയ കമ്മീഷനെ സമീപിച്ചത്.
പ്രീമിയം തുകക്കുള്ള തുക വായ്പയില്‍ ഉള്‍പ്പെടുത്തുകയും ബാങ്കിന്റെ ബ്രാഞ്ച് പ്രസ്തുത തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറണമെന്ന വ്യവസ്ഥ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ഭവനവായ്പ സ്കീമില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ ഭര്ത്താവിന്റെലോണ് തുകയില്‍നിന്നും 33000 രൂപ ലോണിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നതായി കമ്മീഷന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: