മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അറിയിച്ചു. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എം.എന്‍.എസിന്റെ എട്ടാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ഏഴു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും എം.എന്‍.എസ് പ്രഖ്യാപിച്ചു. താക്കറെയുടെ അടുത്ത അനുയായിയായ ബാല നന്ദ്ഗാവോന്കര് മുംബൈ സൗത്തില്‍ നിന്ന് മത്സരിക്കും.
ആദിത്യ ശിരോദ്കര് (മുംബൈ നോര്‍ത്ത് വെസ്റ്റ്), രാജു പാട്ടീല്‍ (കല്യാണ്‍- ദോംബിവ്ലി), അശോഖ് ഖണ്ഡെഭരദ് (ശിരൂര്‍), ഡോ.പ്രദീപ് പവാര്‍ (നാസിക്), ദീപക് പൈഗുഡെ (പൂനെ) എന്നിവരാണ് മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: