ബിജെപിയുടെ എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റംതന്നെ. ലോക്സഭാ സീറ്റുകളില്‍ പകുതി സ്വന്തമാക്കാന്‍ ഇനി ഏതാനും സീറ്റുകള്‍ മതി. പുറത്തുവരുന്ന ഓരോ സര്വേയലും ക്രമാനുഗതമായ മുന്നേറ്റം കാണിക്കുന്ന മുന്നണിക്ക് 232 വരെ സീറ്റു കിട്ടുമെന്നാണ് ഫെബ്രുവരി 17 മുതല്‍ 24 വരെയുള്ള അഭിപ്രായവോട്ടെടുപ്പിന്റെ ഫലം. സിഎന്‍എന്‍-െഎബിഎന്-ലോക്നീതി-സിഎസ്ഡിഎസ് തെരഞ്ഞെടുപ്പ് സര്‍വേ സംഘത്തിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഫലം.
ബിജെപിയുടെ സഖ്യത്തിലേക്ക് പുതിയ പാര്‍ട്ടികള്‍ വരുന്നതും പ്രതിപക്ഷങ്ങളിലെ ഓരോ പാര്‍ട്ടികളും പിളരുന്നതും തമ്മില്‍ കലഹിക്കുന്നതും പരിഗണിക്കുമ്പോള്‍ എന്‍ഡിഎ വമ്പന്‍ വിജയം ഉറപ്പാക്കുകയാണെന്ന് ഈ സര്‍വേ ഫലം വിശകലനം ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ രാജീവ് കാരണ്ടികാറിന്റെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്.
എന്‍ഡിഎക്ക് 212 മുതല്‍ 232 സീറ്റുവരെ നിലവില്‍ കിട്ടും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് 119 മുതല്‍ 139 സീറ്റുവരെ. അവര്‍ക്ക് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വേ ഉറപ്പുപറയുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് നിലവില്‍ 193 മുതല്‍ 213 സീറ്റുവരെ ഇന്നത്തെ സ്ഥിതിയില്‍ കിട്ടാം. കോണ്‍ഗ്രസിന് മാത്രമായി 94 സീറ്റ്- പരമാവധി 110.
ബിജെപി സഖ്യമായ എന്‍ഡിഎക്ക് നിലവിലുള്ള കക്ഷികളുടെ പിന്തുണയോടെ 36 ശതമാനം വോട്ടുകിട്ടും. കോണ്‍ഗ്രസിനും കൂട്ടര്‍ക്കും 29 ശതമാനവും. ബിജെപി ഒറ്റക്ക് 33 ശതമാനം വോട്ടുനേടുമ്പോള്‍ കോണ്‍ഗ്രസിന് മാത്രമായി 26 ശതമാനം വോട്ടുണ്ടാകും. രണ്ടു പാര്‍ട്ടിക്കും മുന്നണിബന്ധത്തിലൂടെ ദേശീയ തലത്തില്‍ മൂന്ന് ശതമാനം വോട്ടാണ് അധികം കിട്ടുക. അതായത് മുന്നണിബന്ധത്തേക്കാള് മുഖ്യപാര്‍ട്ടികളുടെ കരുത്തുതന്നെയാണ് ഭരണം നിയന്ത്രിക്കുവാന്‍ പോകുന്നതെന്നര്‍ത്ഥം.
2009 ല്‍ കോണ്‍ഗ്രസിന് 28.6 ശതമാനം വോട്ടാണ് കിട്ടിയത്. പക്ഷേ 206 ലോക്സഭാ സീറ്റുകള്‍ നേടി. ബിജെപിക്ക് 18.8 ശതമാനമേ വോട്ടുണ്ടായിരുന്നുള്ളൂ. 116 സീറ്റും. അതാണ് 29 ശതമാനം വോട്ടായി ഉയരുന്നതും 213 സീറ്റിലെത്തുന്നതുമെന്ന് സര്‍വേ വിലയിരുത്തുന്നു.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സര്‍വേ ഫലത്തില്‍നിന്ന് കോണ്‍ഗ്രസിനും ബിജെപിക്കും ഒരു ശതമാനം വോട്ട് വീതം കുറഞ്ഞതായി സര്‍വേ പറയുന്നു. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന് രണ്ട് ശതമാനം വോട്ട് കൂടി. ബിജെപി സഖ്യത്തിന് ഒരു ശതമാനവും വര്‍ധിച്ചു. എന്നാല്‍ ഫെബ്രുവരി മൂന്നാംവാരത്തിലെ രാഷ്ട്രീയത്തില്‍നിന്ന് ഏറെ മാറ്റം പിന്നീടുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളില്‍ ഉണ്ടായ ഭിന്നതയും എന്‍ഡിഎയുടെ കൂടുതല്‍ ശക്തിപ്പെടലും കാര്യങ്ങള്‍ മാറ്റിമറിച്ചിട്ടുണ്ട്.
ബീഹാറിലും യുപിയിലും ബിജെപി നിര്‍ണായകമായ നേട്ടം ഉണ്ടാക്കുമെന്നാണ് സര്‍വേ വിലയിരുത്തല്‍.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും പ്രാദേശികപാര്‍ട്ടികളില്‍ മികച്ച നേട്ടമുണ്ടാക്കുകയെന്ന് സര്‍വേ പറയുന്നു. ടിഎംസിക്ക് 20 മുതല്‍ 28 വരെ സീറ്റ് കിട്ടും. ഇടതുമുന്നണി 15 മുതല്‍ 23 വരെയാണ് പ്രവചനം. തമിഴ്നാട്ടില്‍ ജയലളിത 14 മുതല്‍ 20 വരെ സീറ്റ് നേടും. വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 11 മുതല്‍ 17 സീറ്റ്വരെ കിട്ടാം. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ മുലായംസിംഗിന്റെ സമാജ്വാദി പാര്‍ട്ടി പരമാവധി 17 സീറ്റില്‍ ഒതുങ്ങും. മായാവതിക്ക് അവിടെ 14 സീറ്റ് കിട്ടാം. ആം ആദ്മിക്ക് ഒരു സീറ്റ് അല്ലെങ്കില്‍ അഞ്ച് സീറ്റാണ് സര്‍വേ വിലയിരുത്തുന്നത്.
ഈ സര്‍വേ ഫലം പുറത്തുവന്ന ശേഷമാണള ആന്ധ്രയിലെ നായിഡുവിന്റെ എന്‍ഡിഎ സഖ്യ താല്പര്യവും തമിഴ്നാട്ടിലെ ജയലളിതയുശട സിപിഎം സഖ്യത്തില്‍നിന്നുള്ള വിടുതലും ടിആര്‍എസിന്റെയും മമതാ ബാനര്‍ജിയുടെയും അടക്കമുള്ള മനം മാറ്റവും മറ്റും പ്രകടമായത്. ഇതു കാണിക്കുന്നത് ബിജെപിയുടെ സഖ്യത്തിന്റെ മുന്നേറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: