പാലാ: പൊതുപരിപാടികള്‍ക്ക് സ്ഥലപരിമിതിയെന്ന പ്രശ്നത്തിന് പരിഹാരമായി മൊബൈല്‍ വേദിയുമായി സിബി പനച്ചിക്കല്‍. നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടിച്ച് സൃഷ്ടിച്ചു നില്ക്കുന്ന വേദികള്‍ക്ക് ഇതോടെ വിടപറയാം. പരിപാടികള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്നതും അനായാസം നീക്കം ചെയ്യാന്‍ സാധിക്കുന്നതുമായ മൊബൈല്‍ വേദികള്‍ക്കാണ് സിബി തുടക്കമിട്ടിരിക്കുന്നത്. മിനി ലോറികളില്‍ തയ്യാറാക്കുന്ന സ്റ്റേജിന് ചടങ്ങിന്റെ ആവശ്യാനുസരണം 300 മുതല്‍ 750 വരെ ചതുരശ്ര അടി വിസ്തൃതിയും 70 പേര്‍ക്ക് വരെ വേദിയില്‍ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. വേദിയില്‍ ഫര്‍ണിച്ചറുകള്‍, ഫാന്‍, കൂളര്‍, പ്രസംഗപീഠം, മേശ, കസേര, കര്‍ട്ടനുകള്‍, അലങ്കാരങ്ങള്‍, ആവശ്യമെങ്കില്‍ ശബ്ദസംവിധാനം വരെ ലഭിക്കുന്ന വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. സിബിയുടെ ഉടമസ്ഥതയിലുള്ള പാം ആന്റ് കമ്പനിയാണ് വേദിയുടെ ഉപജ്ഞാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: