കൊച്ചി: ജാതിയുടെ പേരില്‍ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ ജാതിയുടെ പേരില്‍ തന്നെ തിരിച്ചു പിടിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ സേവാസംഘം സംഘടിപ്പിക്കുന്ന സഹോദരന് അയ്യപ്പന് ജന്മശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരന് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് താനും പറയുന്നതെങ്കിലും താന്‍ പറഞ്ഞാല്‍ അത് ജാതീയമാകും. അസംബ്ലിയില്‍ പട്ടികജാതി-വര്‍ഗ്ഗത്തിന് 16ശതമാനം അംഗങ്ങളുള്ളപ്പോള്‍ ഈഴവര്‍ക്ക് വെറും 10ശതമാനമാണുള്ളത്.
ആര്.ശങ്കറിനുശേഷം മൂന്നു പേര് മാത്രമെ സര്‍ക്കരില്‍ ഉന്നത സ്ഥാനത്തെത്തിയിട്ടുളളു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേവാസംഘം ആതുര ശുശ്രൂഷ പദ്ധതിയായ അഭ്യൂദയയുടെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് നിര്‍വഹിച്ചു. പ്രൊഫ.എം.കെ.സാനു സഹോരന് അനുസ്മരണ പ്രഭാഷണം നടത്തി. സേവാസംഘം പ്രസിഡന്റ് അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന് അദ്ധ്യക്ഷനായി. എം.എ.കമാലാക്ഷന്‍ വൈദ്യര്, കെ.എസ്ശ്രുതി, പി.പി.രാജന്, പി.ഡി.ശ്യാംദാസ്, എം.വി.ബെന്നി, ടി.കെ.പത്മനാഭന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: