കൊല്‍ക്കത്ത:ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും രാജ്യംകണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളുമായ ബൈചുങ്ങ് ബൂട്ടിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡാര്‍ജിലിങ്ങില്‍ നിന്നാണ് ബൂട്ടിയ ജനവിധി തേടുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മറ്റൊരു മുന്‍ നായകനായ പ്രണൂണ് ബാനര്‍ജിയും തൃണമൂല്‍ ടിക്കറ്റില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നുണ്ട്, തട്ടകം ഹൗറ.
തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി ഇന്നലെ പുറത്തുവിട്ട പ്രഥമ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ചലച്ചിത്രതാരങ്ങളും സംഗീതജ്ഞരുമൊക്കെ ഇടംനേടി. ബംഗാളി നടന് ദേവ്, മുന്‍ ചലച്ചിത്ര താരം സന്ധ്യ റോയ്, സുചിത്ര സെന്നിന്റെ മകളും ബോളിവുഡ് നടിയുമായ മൂണ്‍ മൂണ്‍ സെന്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ദേവ് ഗട്ടലിലും സന്ധ്യ മിഡ്നാപൂരിലും മൂണ്‍ മൂണ്‍ സെന്‍ ബാങ്കുരയിലും ഭാഗ്യം പരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: