കൊച്ചി: സാമൂഹ്യ സുരക്ഷ പദ്ധതികളായ ഇഎസ്ഐ, പിഎഫ് പെന്ഷന് തുടങ്ങിയ ആനുകൂല്യങ്ങള്‍ എല്‍ഐസി ഏജന്റുമാര്‍ക്ക് അനുവദിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് (ബിഎംഎസ്) എല്‍ഐസി ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഐസിയെ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, സര്‍വീസ് ടാക്സ് പിന്‍വലിക്കുക; പോളിസി ബോണസ് വര്‍ധിപ്പിക്കുക, ലോണ്‍ പലിശ കുറക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഏജന്റ്സ് സംഘ് ഡിവിഷന് പ്രസിഡന്റ് ടി.എന്‍.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ഏജന്റ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ.ആര്.രമേഷ് കുമാര്‍, ഏജന്റ്സ് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് വി.കെ.പ്രകാശന്, ഓഫീസേഴ്സ് അസോസിയേഷന് ഡിവിഷന് സെക്രട്ടറി പ്രദീപ് കുമാര്‍, ഡവലപ്മെന്റ് ഓഫീസേഴ്സ് യൂണിയന് ഡിവിഷന് സെക്രട്ടറി ശ്രീകുമാര്‍, എ.രവീന്ദ്രന്, സുമിത് ബാബു ടി.ദിനേഷ് എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തില്‍ നൂറുകണക്കിന് ഏജന്റുമാര്‍ പങ്കെടുത്ത പ്രകടനത്തിന് ടി.എന്‍.മോഹനന്, എ.രവീന്ദ്രന്, പി.എസ്.മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: