കൊക്കയാര്‍: മുന്നണി ഔദാര്യം കൈപ്പറ്റി കഴിയുന്ന ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാജികത്ത് കെ.എം.മാണിക്കല്ലന്നും മുഖ്യമന്ത്രിക്കു രാജിനല്കാന് തന്റേടം കാട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് കൊക്കയാര്മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. ദീര്‍ഘകാലമായി രാജി പ്രഖ്യാപനം നടത്തുന്ന ജോര്‍ജിന് യു.ഡി.എഫില്‍ തുടരാന്‍ അവകാശമില്ലന്നും.എല്‍.ഡി.എഫും,യു.ഡി.എഫും പരീക്ഷിച്ച പി.സി.ജോര്‍ജ് അടുത്തമുന്നണിയിലേക്കുളള കടന്നു കയറ്റത്തിനുളള ശ്രമമാണ് നടത്തുന്നതെന്നും യോഗം അഭിപ്രായപെട്ടു.കെ.എച്ച്.തൗഫീക് അധ്യക്ഷത വഹിച്ച യോഗത്തില്‍,അയ്യൂബ്ഖാന്‍ കട്ടപ്ലാക്കല്‍,സിജോ ഉളളാട്ട്,സിജോ ചോളമറ്റം,അന്‍വര്‍ദീന്‍ പന്തകല്ലേല്,ടോണി തോമസ്,റോബിന് തോമസ്,റോബിന് വടക്കേല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: