പെരുമ്പാവൂര്‍: രായമംഗ ലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞിന്റെ പ്ലൈവുഡ് കമ്പിനിയിലേക്ക് തടികയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. മലിനീകരണം ഉണ്ടാക്കുന്ന പ്ലൈവുഡ് കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാ ര്‍ വാഹനം തടഞ്ഞത്.
വാഹനത്തിന് മുന്നില്‍ കയറി നിന്ന് സ മീപവാസിയായ പൊക്കത്തായി ഷാജിയെന്നയാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുടക്കുഴ പഞ്ചായത്തിലെ 9-ാം വാര് ഡിലാണ് കമ്പനി സ്ഥിതി ചെ യ്യുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ സംഘിടിച്ചതി നെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവരുടെ ഉത്തരുവുണ്ടെന്ന് പറഞ്ഞാണ് ഇവിടേക്ക് കഴിഞ്ഞ ദിവസം തടി കൊണ്ടുവന്നത്. ഇതാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രശ്നം വഷളായതോടെ കുറുപ്പംപടി പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. കുറച്ച് നേരത്തേക്ക് സംഘര്‍ഷാവസ്ഥ നിലനിന്നതാ യും പറയുന്നു. എന്നാല്‍ പിന്നീട് തടി കയറ്റിവന്ന മിനി ലോറി പോലീസ് കാവലില്‍ കമ്പനിക്കുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണറിയുന്നത്.
സ്ത്രീകളും കുട്ടികളും അട ക്കം നൂറ് കണക്കിന് വരുന്ന നാ ട്ടുകാര് വാഹനത്തിന് മുന്നില്‍ കയറി നിന്നു. മരിക്കേണ്ടി വന്നാ ലും പിന്നോട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പുറമ്പോക്ക് സ്ഥലം കയ്യേറിയാണ് ഇവിടെ കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാ ട്ടുകാരുടെ ആരോപണം. എത്ര യും വേഗം സര്‍ക്കാര്‍ സ്ഥലം ആ ളന്ന് തിട്ടപ്പെടുത്തണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
സ്ഥലം അളക്കുമെന്ന് ആര് ഡിഒ ഉത്തരവിലൂടെ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റി ന്റെ രാഷ്ട്രീയ സ്വാധീനമാണ് നടപടികള്‍ കൈകൊള്ളാതെ കമ്പനി പ്രവര്ത്തിപ്പിക്കുവാനു ള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു. ഇ തിനെതിരെ നിരാഹാര സമരത്തിന് വരെ തയ്യാറാണെന്നും വീട്ടമ്മമാരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: