തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കൊളംബോയിലേക്കു പോയ വിമാനം തിരിച്ചറക്കി.
വിമാനത്തില്‍ ശ്രീലങ്കയിലേക്ക് രക്തചന്ദനം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനം പുറപ്പെട്ട് പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷമാണ് കസ്റ്റംസ് ഇടപെട്ട് വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്ത ചന്ദനവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ചന്ദനം പിടിച്ചെടുത്ത ശേഷം വിമാനം കൊളംബോയിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: