കഴിഞ്ഞ ദിവസം തൊടുപുഴ മണ്ഡലത്തിലെ ബിജെപി അധ്യക്ഷന്‍ കെ.എസ്.അജി ഒരു പുതിയ പരിപാടിയുമായി സമീപിച്ചിരുന്നു. മണ്ഡലത്തിലെ എല്ലാ പോ ളിങ് ബൂത്തുകളിലേയും സമിതി ഭാരവാഹികളുടെ ഒരു ഡയറക്ടറി തയ്യാറാക്കി എല്ലാവര്ക്കും നല്‍കുന്നതാണ് ലക്ഷ്യം. ആസന്നമായ പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമാണതെങ്കിലും അതിനേക്കാള്‍ പലവിധത്തിലും പ്രയോജനപ്രദമാണാസംരംഭം. മ ണ്ഡലത്തിന്റെ സമഗ്രവും വിശദവുമായ വി ശകലനത്തിലൂടെയാണത് സാധിച്ചതെന്ന് സംസാരിച്ചപ്പോള്‍ മനസ്സിലായി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര് ത്ഥികളെപ്പറ്റിയുള്ള ഊഹാപോഹങ്ങളും സാധ്യതാ പ്രവചനങ്ങളും ദൃശ്യ അച്ചടി മാ ധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഈയവസരത്തില്‍ അരനൂറ്റാണ്ടിന് മുമ്പ് 1954 ല്‍ തിരുകൊച്ചി സംസ്ഥാന സഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് ഓര്മ പോകുകയാണ്. 1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് രാ ഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. മന്ത്രിസഭകള്‍ മാറിമാറി രൂപീകരിക്കപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. 1954 ല്‍ ഇക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ അവസരമുണ്ടായി.
ഭാരതീയ ജനസംഘമെന്ന ബിജെപിയുടെ പൂര്‍വരൂപം ജന്മമെടുത്ത് മൂന്നുവര്‍ഷമേ ആ യിരുന്നുള്ളൂ. കേരളത്തില്‍ (അന്ന് തിരു- കൊച്ചി-മലബാര്‍ വേറെ ആയിരുന്നു) ഔപചാരികമായി ജനസംഘത്തിന് ഘടകം ഉണ്ടായിരുന്നില്ല. മലബാറില്‍ അതിനായി ടി.എന്‍.ഭരതന് ഭരമേല്പ്പിക്കപ്പെട്ടിരുന്നു. ആ ഘട്ടത്തില്‍ ജനസംഘം സ്ഥാപക ജനറല്‍ സെ ക്രട്ടറി ദീനദയാല്‍ ഉപാധ്യായ കേരളത്തില്‍ പര്യടനമായി എത്തി. കന്യാകുമാരിക്കടുത്ത് മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ അമ്മന്‍ കൊടയോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേ വസ്വം ബോര്‍ഡ് നടത്തിയ ഹിന്ദുമത കണ് വെന്ഷനില് പ്രഭാഷണം നടത്താന്‍ ബോര് ഡ് അദ്ദേഹത്തെ ക്ഷണിച്ചതായിരുന്നു. അന്ന് തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കറുടെ ശ്രമഫലമായിട്ടാണ് ദീനദയാല്‍ജി അതിന് മുതിര്‍ന്നത്. സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ അദ്ദേഹവും എ.ഡി.എസ്.ആപ്ടേയും ചേര്‍ന്ന് പര്യടനം നടത്തുകയും താല്‍ക്കാലിക സമിതികള്‍ രൂപീകരിക്കുകയും ചെയ് തിരുന്നു. പിരിച്ചുവിടപ്പെട്ട സര്‍ക്കാരിന്റെ മു ഖ്യമന്ത്രി എ.ജെ.ജോണിനെതിരെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജനസംഘം മത്സരിക്കണമെന്ന് ദീനദയാല്‍ജി അഭിപ്രായപ്പെട്ടു. ജനസംഘത്തിന്റെ പേര് സംസ്ഥാനത്ത് കേള് ക്കാനും പാര്‍ട്ടിയെപ്പറ്റി ജനങ്ങളോട് സംസാരിക്കാനും അവസരമുണ്ടാക്കുമെന്നതായിരുന്നു ആ നിര്‍ദ്ദേശത്തിന് പിന്നില്‍. എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളില്‍ ഒരു വിധത്തിലുള്ള പ്രവര്‍ത്തനവും സംഘടിപ്പിക്കാന്‍ തത് കാലാവസ്ഥയില്‍ സാധ്യമാവില്ലെന്ന് ദത്താജിയും ഭാസ്കര്‍ റാവുവും ബോധ്യപ്പെടുത്തി. അങ്ങനെയെ ങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരം തെരഞ്ഞെടുക്കാമെന്നും പട്ടം താണുപിള്ളക്കെതിരെയാവാം മത്സരമെന്നും അഭിപ്രായമുണ്ടായി. അതിനായി സ്ഥാനാര്‍ത്ഥിയെ ക ണ്ടത്താനും മറ്റും ദത്താജിയെ ഭരമേല്‍പ്പിച്ചു. അവിടുത്തെ പ്രമുഖ അഭിഭാഷകനും സജീവ സംഘപ്രവര്ത്തകന് രാമചന്ദ്രന്റെ അച്ഛനുമായ അറയ്ക്കല്‍ നാരായണപിള്ള മത്സരിക്കാന്‍ തയ്യാറായി. കോട്ടയം സ്വദേശിയായ അദ്ദേഹം തലസ്ഥാനത്തെ പേരെടുത്ത അഭിഭാഷകനായിരുന്നു. രാമചന്ദ്രന് എന്റെ സഹപാഠിയും ഒരു ശാഖയുടെ മുഖ്യശിക്ഷക്കുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച് ഇന്ന് കോട്ടയത്തിനടുത്ത് കറുകച്ചാലില്‍ അദ്ദേഹം വിശ്രമജീവിതത്തിലാണ്.
അതിനിടെ തിരുകൊച്ചിയില്‍ തന്റെ പുതിയ കക്ഷിയുടെ സാധ്യതകള്‍ ആരായാന്‍ ജനസംഘ സ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖ ര്‍ജി ചിലനീക്കങ്ങള്‍ നടത്തിയിരുന്നു. മുഖര്‍ജി നെഹ്റു മന്ത്രിസഭ വിട്ടു പുതിയ നീക്കങ്ങള്‍ നടത്തുന്നതിനിടക്ക് രൂപീകൃതമായ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സഭാതല സഖ്യത്തില്‍ തിരുവനന്തപുരം എംപി ആനി മസ്ക്രീനും അംഗമായിരുന്നു. കിഴക്കന്‍ ബംഗാളില്‍ ഹിന്ദുക്കളോട് നെഹ്റു കാട്ടിയ അനുഭാവശൂന്യമായ നിലപാടിന്റെ ദുരന്തമാണ് ഡോ. മുഖര്‍ജി മന്ത്രിസഭ വിടാനിടയാക്കിയത്. കൊല്ലത്ത് മന്നത്തിന്റെയും ആര്. ശങ്കറിന്റേയും മുന്‍കൈയില്‍ നടന്ന ഹിന്ദുമഹാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായി അദ്ദേഹത്തെയാണുദ്ദേശിച്ചിരുന്നത്. അത് സാധിച്ചില്ല.
പിന്നീട് ഒരു പാര്ലമെന്റ്സമിതിയുടെ അധ്യക്ഷനെന്ന നിലയ്ക്ക് തിരുവനന്തപുരത്ത് ഡോ.മുഖര്‍ജിയെ മന്നവും ശങ്കറും റസിഡന്‍സിയില്‍ ചെന്നുകണ്ട് ഒരുമണിക്കൂര്‍ സംസാരിച്ചതായി മന്നത്തിന്റെ ഡയറിക്കുറിപ്പുകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. പക്ഷേ തുടര്‍ന്ന് ദേശീയതലത്തിലും സംസ്ഥാനത്തുമുണ്ടായ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഫലമായി ആ സംരംഭത്തിന്റെ തുടര്‍നടപടികള്‍ ഉണ്ടായില്ല എന്നു വിചാരിക്കണം.
1954 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അറയ്ക്കല്‍ നാരായണപിള്ള മത്സരിച്ച തിരുവനന്തപുരം മൂന്നാം മണ്ഡലത്തില്‍ പട്ടമായിരുന്നില്ല, കെ.ബാലകൃഷ്ണനായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. പിഎസ്പി, ആര്‍എസ്പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ കക്ഷികള്‍ ഒരുമിച്ച് കോണ്‍ഗ്രസിനെ നേരിടുകയായിരുന്നു. ഭൂരിപക്ഷം കിട്ടിയാല്‍ ഇടതുഭരണമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പട്ടു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്തെന്നോ പ്രവര്‍ത്തകര്‍ എന്തെല്ലാം ചെയ്യണമെന്നോ യാതൊരു പിടിപാടുമില്ലാത്ത പത്തിരുപതു ചെറുപ്പക്കാര്‍ മാത്രമാണ് ജനസംഘം പ്രചാരണ പ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. പൊതുയോഗങ്ങള്‍, പ്രചാരണ ജാഥകള്‍, ഗൃഹസമ്പര്‍ക്കം, വോട്ടര്‍മാരെ സന്ദര്‍ശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുത രാനും പഠിപ്പിക്കാനും കാര്യമായി ആരുമുണ്ടായിരുന്നില്ല. ഭരതേട്ടന് തിരുവനന്തപുരത്തുവന്ന് യോഗങ്ങളില്‍ പ്രസംഗിക്കാന്‍ ത യ്യാറായി. പോസ്റ്റര്‍ ഒട്ടിക്കാനും ചുവരെഴു ത്തു നടത്താനും ഏതാനും ചെറു സംഘങ്ങള്‍ പുറപ്പെട്ടു. മുന്‍ പ്രചാരകന് പി.രാമചന്ദ്രന്റെ ജ്യേഷ്ഠന് ജനാര്ദ്ദനന് സാമാന്യം നന്നായി ചുവരെഴുതുമായിരുന്നു. മിക്കടിവസവും സന്ധ്യക്കുശേഷം ചുണ്ണാമ്പു കലക്കിയ ബക്കറ്റും ചകിരിപ്പൊളിയുമായി ഞങ്ങള്‍ ഇറങ്ങുമായിരുന്നു. ഭാ. ജനസംഘത്തിന് ദീപപ്പെട്ടിയില് വോട്ടു ചെയ്യുക എ ന്നെഴുതിയതിന്റെ പിറ്റേന്ന് ഭായുടെ പിന്നില്‍ ആരോ ഒരു കെട്ടുപുള്ളി വരച്ചുവെച്ച് ഭോ. ജനസംഘമാക്കിയത് ഞങ്ങളെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്.
അന്ന് ഓരോ സ്ഥാനാര്‍ത്ഥിക്കും ഓരോ പെ ട്ടിയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പെട്ടിയുടെ പുറത്ത് ഒട്ടിച്ചിരിക്കും. ബാലറ്റ് കടലാസ് ക്രമനമ്പര്‍ മാത്രമുള്ള അശോകസ്തംഭം വോട്ടര്‍മാര്‍ക്കായുള്ള ഒരു രൂപാ നോട്ടിന്റെ വലിപ്പമുള്ളതായിരുന്നു. കോണ്‍ ഗ്രസിന്റെ ചിഹ്നം നുകംവെച്ച കാള, കമ്മ്യൂണിസ്റ്റുകാര്‍ക്ക് അരിവാളും നെല്കതിരും, ആര്‍എസ്പിക്ക് മണ്വെട്ടിയം കൂന്താലിയും, പിഎസ്പിക്ക് കലപ്പയും ചക്രവും അങ്ങനെ പോകുന്നു ചിഹ്നങ്ങള്‍. കാളപ്പെട്ടി, അരിവാ ള്‍പ്പെട്ടി, ദീപപ്പെട്ടി എന്നൊക്കെയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നവര്‍ പറയാറ്. അതിനനുസരിച്ച് പുകഴ്ത്തിയും ഇകഴ്ത്തിയും മുദ്രാവാക്യങ്ങള്‍. അന്നും സിനിമാപ്പാട്ടുകള്‍ തന്നെയായിരുന്നു പാരഡി ചെയ്യാന്‍ തെരഞ്ഞെടുത്തിരുന്നത്.
അന്ന് ജനസംഘത്തിനുവേണ്ടി പ്രസംഗിക്കാന്‍ ഭരതേട്ടന് തന്നെയായിരുന്നു മുഖ്യന്. ആര്.അച്യുതന് തമ്പി, സാധുശീലന്‍ പരമേശ്വരന് പിള്ള (പിന്നീട് പരമേശ്വരാനന്ദ സരസ്വതി), തിരുവങ്ങാട് സി.കൃഷ്ണക്കു റുപ്പ് തുടങ്ങിയവരും പ്രസംഗിക്കുമായിരുന്നു. യോഗങ്ങളിലും ജാഥകളിലും 20, 25 പേരില്‍ കൂടുതല്‍ ആളുണ്ടാകുമായിരുന്നില്ല.
വോട്ടെണ്ണല്‍ സ്ഥലത്തെ വിവരണം രസകരമായിരുന്നു. ജനസംഘം സ്ഥാനാര്‍ത്ഥിക്ക് 400 ന് മീതെ വോട്ടുകളാണ് കിട്ടിയത്. എന്നാ ല്‍ തികച്ചും ശൂന്യമായ ഒരു പെട്ടിയും ഉണ്ടായിരുന്നില്ല. ഒരു പെട്ടി പൊട്ടിച്ചു തുറന്നപ്പോള്‍ അതിനകത്ത് രണ്ട് ബാലറ്റുകള്‍ ഫാനിന്റെ കാറ്റില്‍ പറന്നുകൊണ്ടിരുന്നുവെ ന്ന് സ്ഥാനാര്‍ത്ഥിയുടെ കൗണ്ടിങ് ഏജന്റ് രസകരമായി വിവരിച്ചു.
1954 ലെ ആ അവസ്ഥയെ വിവരിച്ചത് തെര ഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ 50 വര്‍ഷത്തിനുശേഷമുണ്ടായ മാറ്റം സൂചിപ്പിക്കാനാണ്. തിരുവനന്തപുരം ശംഖുമുഖം കടല്‍ത്തീരത്തും എറണാകുളം കായല്‍ത്തീരത്തും നരേന്ദ്രമോദി സംസാരിച്ച യോഗത്തിലെ ജനസഞ്ചയത്തെപ്പറ്റി പ്രശസ്ത മാധ്യമ പ്രവര്ത്തകന് ടി.വി.ആര്.ഷേണായി എഴുതിയ അഭിപ്രായം ഏറെ പ്രസക്തമാണ്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച ചിട്ടയായ സംഘാടനമാണ് ഇനി വിജയത്തിനാവശ്യമായിട്ടുള്ളത്. ഒരു പോളിങ് ബൂത്തും അവഗണിക്കപ്പെടില്ലെന്നും, ഒരു സമ്മതിദായകനും സമീപിപ്പിക്കപ്പെടാതെ യുണ്ടാവാന്‍ പാടില്ലെന്നുമുള്ള ദൃഢനിശ്ചയം ആവശ്യമായിരിക്കുന്നു. 1954 ല്‍ തിരുവനന്തപുരത്ത് കണ്ടതില്‍നിന്നും അരനൂറ്റാണ്ട് മുന്നോട്ടുപോയി എന്ന് ചരിത്രം പറയട്ടെ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: