കൊച്ചി: മികച്ച കലാസൃഷ്ടികള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്ര-ശില്പ വിഭാഗത്തില്‍ 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് സംസ്ഥാന പുരസ്ക്കാരങ്ങളും 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളും, കലാവിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് സ്പെഷ്യല്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളുമാണ് പ്രഖ്യാപിച്ചത്.
പോര്‍ട്രേറ്റ്/ഭൂഭാഗചിത്ര വിഭാഗത്തില്‍ മികച്ച ചിത്രത്തിന് ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന് വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും പ്രഖ്യാപിച്ചു.
ചിത്ര-ശില്പ-വിഭാഗങ്ങളില്‍ അഞ്ചുപേര്‍ അര്‍ഹരായി. പി.എസ്. ജയമോള്‍ (ചിത്രം), രജീഷ് സരോവര്‍ (ചിത്രം), സജീഷ് പി.എ(ഡ്രോയിംഗ്), സുധാകരന് എന്‍.കെ.(ശില്പം), അവണാവ് നാരായണന് (ചിത്രം) എന്നിവര്‍ അര്‍ഹരായി. ഓണറബിള്‍ മെന്‍ഷന്‍ വിഭാഗത്തില്‍ കെ.ആര്. ബാബു (ചിത്രം), ബിന്ദി രാജഗോപാല്‍ (ശില്പം), സജിത്ത് പുതുക്കലവട്ടം (ചിത്രം), ശരത് ചന്ദ്രന് പി.(ചിത്രം), ശേഖര്‍ അയ്യന്തോള്‍ (ചിത്രം) എന്നിവര്‍ അര്‍ഹരായി.
പ്രത്യേക പുരസ്ക്കാരവും ബഹുമതി പത്രവും വിവിധ കലാലയങ്ങളില്‍ നിന്നുള്ള സുമേഷ് കെ.പി. (ചിത്രം), പാര്‍വ്വതി എസ്. നായര്‍ (ചിത്രം), പ്രജിത് ഇ. (ചിത്രം), സിജിന വി.വി. (ഡ്രോയിംഗ്), രജ്ഞിത്ത് ശിവറാം എന്നീ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.
മികച്ച ഭൂഭാഗ/ഛായാചിത്ര വിഭാഗത്തില്‍ വി. ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍ രഘു എ. രചിച്ച സുഗതകുമാരി ടീച്ചറിന്റെ ഓയില്‍ ഛായാചിത്രം നേടി. കൂടാതെ മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍ സദു അലിയൂരിന്റെ റൂഫ്സ് -3 എന്ന കലാസൃഷ്ടിക്കും ലഭിച്ചു.
ചിത്ര-ശില്പ വിഭാഗത്തില്‍ ആര്.ബി. ഭാസ്കരന് , ഡി.എല്‍.എന്‍. റെഡ്ഡി, കലാകാരിയായ ശാന്തി സ്വരൂപിണി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ദര്‍ബാര്‍ ഹാളില്‍ വെച്ച് 2014 മാര്‍ച്ച് മാസത്തില്‍ പുരസ്കാരസമര്‍പ്പണവും സംസ്ഥാന കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: