വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ട്. പ്രസിഡന്റായ കിം ജോങ്ങ് ഉന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം. കൊലപാതകം, പട്ടിണിക്കിടല്‍, അടിമത്തം എന്നീ ആരോപണങ്ങളാണ് യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
ഉത്തരകൊറിയയോട് അടുപ്പമുള്ള ചൈന റിപ്പോര്‍ട്ട് തള്ളി. അഞ്ച് വീറ്റോ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു രാജ്യമാണ് ചൈന. രാജ്യത്ത് തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥ ശോചനീയമാണ്.
രാഷ്ട്രീയ തടവുകാര്‍ക്കെതിരെയുള്ള കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും കൊടിയ യാതനകളുടേയും തെളിവുകള്‍ സഹിതമാണ് യുഎന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തടവറയിലെ ദുരിതത്തിന്റെ ആഴം മനസിലാക്കുന്നതിനായി ഗ്രാഫിക് ചിത്രങ്ങളും യുഎന്‍ പുറത്ത് വിട്ടിട്ടുണ്ട്. തടവറയില്‍ കഴിയുന്നവരെ അധികൃതര്‍ എപ്രകാരമാണ് ഉപദ്രവിക്കുന്നതെന്ന് മുന്‍ തടവുകാരനായ കിം ക്യുവാങ്ങ്-രണ്ടാമന് യുഎന്നിനോട് വ്യക്തമാക്കിയ രീതിയിലാണ് ഗ്രാഫിക് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ അടക്കമുള്ളവര്‍ ഇതിന് അന്താരാഷ്ട്ര കോടതിയില്‍ ഉത്തരം പറയണമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ സമിതി അധ്യക്ഷന്‍ മൈക്കിള്‍ കിര്‍ബി ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിം ജോങ്ങ് ഉന്നിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: