തിരുവനന്തപുരം: ദക്ഷിണ മേഖലാ എഡിജിപിയുടെ ചുമതല വഹിച്ചിരുന്ന എ. ഹേമചന്ദ്രനെ പുതിയ രഹസ്യാന്വേഷണ വിഭാഗം മേധാവിയാക്കി പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനപാലന ചുമതലയുള്ള എസ്പിമാര് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്. എസ്. അനന്ദകൃഷ്ണനെ വിജിലന്‍സ് എഡിജിപിയാക്കി. കെ. പത്മകുമാറാണ് പുതിയ ദക്ഷിണ മേഖലാ എഡിജിപി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എച്ച്. വെങ്കടേശിനെയും കോഴിക്കോട് കമ്മീഷണറായി എ.വി. ജോര്‍ജിനെയും നിയമിച്ചു.
ഫെയ്സ്ബുക്ക് വിവാദത്തെ തുടര്‍ന്ന് ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട അലക്സാണ്ടര്‍ ജേക്കബ്ബിനെ കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാക്കി.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപിയായി അനില്‍ കാന്തിനെയും വിജിലന്‍സ് എഡിജിപിയായിരുന്ന ആര്. ശ്രീലേഖയെ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസറായും നിയമിച്ചു. പി. വിജയാനന്ദിനെ വിജിലന്‍സ് എഡിജിപിയാക്കി.
എം.ആര്. അജിത് കുമാറിനെ എറണാകുളം റേഞ്ച് ഐ ജിയായും മനോജ് എബ്രഹാമിനെ തിരുവനന്തപുരം റേഞ്ച് ഐജിയായും നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന ഷെയ്ക്ക് ദര്‍വേശ് സാഹിബിനെ പോലീസ് ആസ്ഥാനത്തെ ചുമതല നല്കി.
വിജിലന്‍സ് ഡിഐജി പദവിയില്‍ നിന്നാണ് എച്ച്. വെങ്കടേശ് തിരുവനന്തപുരം കമ്മീഷണറായി വരുന്നത്. നിലവിലുള്ള കമ്മീഷണര്‍ പി. വിജയനെ ആംഡ് പോലീസ് ബറ്റാലിയന് ഡിഐജിയാക്കി. തൃശൂര്‍ എസ്പിയായിരുന്ന അജിതാ ബീഗമാണ് പുതിയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍. കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് എ.വി. ജോര്‍ജിനെ പുതിയ പദവിയില്‍ നിയമിക്കുന്നത്. നിലവിലുള്ള കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിനെ എസ്ബിസിഐഡി സൂപ്രണ്ടാക്കി. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കെ.കെ. ബാലചന്ദ്രനാണ് പുതിയ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട്. ഇവിടെ എസ്പിയായിരുന്ന ഉമയെ തീരദേശ പോലീസ് എഐജിയായി മാറ്റി നിയമിച്ചു.
പോലീസ് ആസ്ഥാനത്ത് എഐജിയായിരുന്ന നിശാന്തിനിയാണ് കൊച്ചിയിലെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍. പത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ ഓഫീസറായിരുന്ന എന്‍. വിജയ കുമാറിനെ തൃശൂര്‍ റൂറല്‍ എസ്പിയാക്കി.പി.എന്‍. ഉണ്ണിരാജയാണ് പുതിയ കണ്ണൂര്‍ എസ്പി. ആഭ്യന്തര സുരക്ഷാവിഭാഗത്തിലായിരുന്നു നേരത്തെ അദ്ദേഹം. നിലവിലെ കണ്ണൂര്‍ എസ്പി എ. ശ്രീനിവാസിനെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്. ശശികുമാറാണ് പുതിയ മലപ്പുറം എസ്പി. ഇവിടെ നിന്ന് പുട്ട വിമലാദിത്യയെ വയനാട് എസ്പിയായി നിയമിച്ചു.
വയനാട് എസ്പി. മഞ്ജുനാഥിനെ പോലീസ് ആസ്ഥാനത്ത് എഐജിയാക്കി. തിരുവനന്തപുരം എസ്എപി കമാന്‍ഡന്റ് തോമസ് ജോളി ചെറിയാന് തിരുവനന്തപുരം റേഞ്ച് എസ്ബിസിഐഡി സൂപ്രണ്ടാക്കി. ധീരജ് കുമാര്‍ ഗുപ്തയെ സ്ഥാനക്കയറ്റത്തോടെ എസ്എപി കമാന്‍ഡന്റാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: