കൊച്ചി: പെട്രോള്വാഹനങ്ങളില് 10 മുതല്‍ 15 ശതമാനം വരെ ഇന്ധനക്ഷമത കൂട്ടുവാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന ഹൈ-മെയില്‍ ഫ്യുവല്‍ സേവര്‍ ഇപ്പോള്‍ കേരള വിപണിയില്‍.
44 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള റൂട്ട്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഭാഗമായ റൂട്ട്സ് ഓട്ടോ പ്രോഡക്ട് ലിമിറ്റഡ് ആണ് ഈ ഉപകരണം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. റൂട്ട്സ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ആര്. രാജേശ്വരി കേരള ഡിസ്ട്രിബ്യൂട്ടറായ ഓട്ടോ പവര്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ശങ്കര്‍ ജയകൃഷ്ണന് ഹൈ-മെയില്‍ ഫ്യുവല്‍ സേവര്‍ നല്കി വിപണന ഉദ്ഘാടനം നിര്‍വഹിച്ചു.
പെട്രോള്‍ എന്‍ജിനുളള കാറുകള്‍ക്കും ടൂവീലറുകള്‍ക്കും ഈ ഉപകരണം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: