എരുമേലി: എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പത്തുദിവസത്തെ തിരുവുത്സവത്തിന് നാളെ സമാപനം. നാളെ രാവിലെ 7മുതല്‍ തിരുവുത്സവപൂജകള്, വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തില്‍നിന്നും ആറാട്ടുപുറപ്പാട്, 6ന് കൊരട്ടി ആറാട്ടുകടവില്‍ ആറാട്ട്. 7ന് ആറാട്ട് എഴുന്നെള്ളിപ്പ്, 8ന് പേട്ടക്കവലയില്‍ ആറാട്ട് സ്വീകരണം, രാത്രി 11.45ന് കൊടിയിറക്ക്, വലിയ കാണിക്ക, കരിമരുന്നു കലാപ്രകടനം, 9ന് കഥാപ്രസംഗം, 11ന് വരയരങ്ങ്, 1ന് നാടകം. ആറാട്ടിന് എരുമേലി പേട്ടക്കവലയില്‍ നല്കുന്ന സ്വീകരണ ചടങ്ങുകള്‍ക്ക് കനകപ്പലം ദേശനിവാസികളുടെ ഉജ്വലമായ വരവേല്പും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: