കൊച്ചി: ഈ മാസം 18 മുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 48 മണിക്കൂര്‍ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്.
നിലവിലുള്ളവയെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കാതെ എണ്ണക്കമ്പനികള്‍ പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങരുതെന്ന് പമ്പുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണു പമ്പുകള്‍ അടച്ചിട്ടു പണിമുടക്കുന്നതെന്നു ഭാരവാഹികളായ എസ്. മുരളീധരന്, വൈ. അഷ്റഫ്, ജി. ബാബുരാജ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: