ശ്രീനഗര്‍: ഏതാനും ദിവസങ്ങളില്‍ നിന്നും വിഭിന്നമായി കുറഞ്ഞ താപനിലയിലുണ്ടായ വര്‍ധനവ് കാശ്മീര്‍ താഴ്വരയിലെ ലഡാക്ക് നിവാസികള്‍ക്ക് ആശ്വാസമായി. താഴ്വരയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ തണുപ്പുകുറഞ്ഞു. ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില -0.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു, ബുധനാഴ് ച രാത്രിയിലെ -5 ഡിഗ്രി എന്നതില്‍ കാര്യമായ കുറവ്. അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ക്യാമ്പ് ബേസായ ഫഗല്ഗാമില് -11 ല്‍ നിന്ന് -8.4 ആയി തണുപ്പ് കുറഞ്ഞു. ക്വാസിഗുണ്ട്, കൊക്കറാങ്ങ്, കുപ്വാര എന്നിവിടങ്ങളിലും ശൈത്യത്തിന് നേരിയ ശമനമുണ്ട്.
ലഡാക്കിലെ കാര്‍ഗിലാണ് അതിശൈത്യത്തിന്റ പിടിയിലമര്‍ന്നത്. – 16.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു വ്യാഴാഴ്ച രാത്രി മേഖലയിലെ കുറഞ്ഞ താപനില. പക്ഷേ അതിനു മുന്‍പിലത്തെ രാത്രിയെ (-23 ഡിഗ്രി) അപേക്ഷിച്ച് തണുപ്പ് താണെന്നു പറയാം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും മഴയ്ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാധ്യതകല്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: