ന്യൂദല്‍ഹി: തെലങ്കാന ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത സംഭവത്തില്‍ എംപി എല്‍ രാജഗോപാല്‍ ഖേദം പ്രകടിപ്പിച്ചു.
സംഭവത്തില്‍ ഖേദിക്കുന്നുണ്ടെങ്കിലും സ്വയ രക്ഷയ്ക്കു വേണ്ടിയാണ് താനത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ ന്യായീകരിക്കുകയല്ലെന്നും തീര്‍ച്ചയായും തങ്ങളെല്ലാം ഇതില്‍ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ തങ്ങള്‍ ലജ്ജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരുമുളക് സ്പ്രേ ചെയ്ത സംഭവത്തില്‍ രാജഗോപാലിനെതിരെ കുറ്റം ചുമത്തുകയും ലോക്സഭയില്‍ നിന്ന് അദ്ദേഹത്തെ സ്പീക്കര്‍ മീരാ കുമാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സഭയ്ക്കുള്ളില്‍ സഹപ്രവര്‍ത്തകനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: