കൊച്ചി: എറണാകുളം മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പി. ഭാസ്കരന് കവിതാ പുരസ്കാരത്തിന് കവിയും വാഗ് മിയുമായ ആലങ്കോട് ലീലാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ‘സൈബര്‍ നിലാവ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം നല്‍കുന്നത്. ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള, പ്രൊഫ. വി.ജി. തമ്പി, കവി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് ലീലാകൃഷ്ണനെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരം രൂപയും ശില്പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. മാര്‍ച്ച് ആദ്യവാരത്തില്‍ എറണാകുളത്ത് എം.പി. വീരേന്ദ്രകുമാര്‍ പുരസ്കാരസമര്‍പ്പണം നടത്തും.
പത്രസമ്മേളനത്തില്‍ ജഡ്ജിംഗ് കമ്മറ്റി അംഗം കവി സെബാസ്റ്റ്യന്‍, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് അഡ്വ. പി.കെ. അബ്ദുള്‍ റഹിമാന്‍, സെക്രട്ടറി സലിം പുന്നിലത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: