കാസര്‍കോട്: സംസ്ഥാനത്തിനകത്തും പുറത്തും വന്‍തോതില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന് കാസര്‍കോട് നഗരത്തിലെ ജ്വല്ലറികളുമായും ബന്ധം. ഇതേ കുറിച്ച് സൂചന ലഭിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ നഗരത്തിലെ ജ്വല്ലറികളില്‍ പരിശോധന നടത്തി. രണ്ട് ജ്വല്ലറികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണവും അരക്കോടി രൂപയും പിടിച്ചെടുത്തു. കാസര്‍കോട് പഴയ ബസ്സ്റ്റാണ്റ്റ് പരിസരത്തെ അരമന ജ്വല്ലറി ഉടമ മഹ്മൂദ്, കോര്‍ട്ട് റോഡിലെ എം.എസ് ജ്വല്ലറി ഉടമ ഷംസുദ്ദീന് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ കരിപ്പൂറ് വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. തളങ്കരയിലെ കെ.എം.അല്‍ത്താഫാണ് അറസ്റ്റിലായത്. ഇതിനുപുറമെ പരിശോധന കൂടാതെ സ്വര്‍ണം വിമാനത്താവളത്തിനുപുറത്തേക്ക് കടത്താന്‍ സഹായിച്ച കാഞ്ഞങ്ങാട് അജാനൂറ്‍ സ്വദേശി പി.മനോജ്, സ്വര്‍ണം വാങ്ങാനെത്തിയ തളങ്കരയിലെ ബഷീര്‍ എന്നിവരും അറസ്റ്റിലായി. സ്വര്‍ണം കടത്തുന്നതിനായി ഉപയോഗിക്കുന്ന ആഡംബരകാറും കസ്റ്റഡിയില്‍ എടുത്തിരുന്നു. കാസര്‍കോട് സ്വദേശിക്കുവേണ്ടിയാണ് ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയതെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്. അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരത്തിണ്റ്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് നഗരത്തിലെ ജ്വല്ലറികളില്‍ പരിശോധന നടന്നത്. അരമന, എംഎസ് ജ്വല്ലറികളിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. അരമനയില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരുകിലോ സ്വര്‍ണവും 25 ലക്ഷം രൂപയും പിടികൂടി. എംഎസ് ജ്വല്ലറിയില്‍ നിന്നും 25 ലക്ഷം രൂപയും കണ്ടെടുത്തു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമുണ്ടായി. ഇതിനുപുറമെ കരിപ്പൂരില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ മനോജിണ്റ്റെ വീട്ടിലും പരിശോധന നടന്നു. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ, കണ്ണൂറ്, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്വര്‍ണക്കള്ളക്കടത്തിന് ജ്വല്ലറികളുമായി ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രമുഖ ജ്വല്ലറികളില്‍ റെയ്ഡും നടന്നു. എന്നാല്‍ അടുത്തിടെ നടന്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ജില്ലയിലെ ജ്വല്ലറികള്‍ അന്വേഷണ വിധേയമാകുന്നത്. കരിപ്പൂറ്, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ സ്വര്‍ണകടത്തിനിടെ അറസ്റ്റിലായ മലയാളികളില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികളായിരുന്നു. മുസ്ളിംലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണവും പണവും പിടികൂടിയിരിക്കുന്നത്. മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മുസ്ളിംലീഗ് നേതാവും കരകൗശല വികസന കോര്പ്പറേഷന് ചെയര്‍മാനുമായ എം.സി.ഖമറുദ്ദീണ്റ്റെ വാഹനം പോലീസ് പരിശോധനയ്ക്കായി തടഞ്ഞത് ഏതാനും മാസം മുമ്പ് വിവാദമുയര്‍ത്തിയിരുന്നു. മംഗലാപുരത്തുനിന്നും സര്‍ക്കാര്‍ വാഹനത്തില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. എന്നാല്‍ വാഹനം പരിശോധിക്കാന്‍ ഖമറുദ്ദീന് അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: