ന്യൂദല്‍ഹി: സഹാറാഗ്രൂപ്പ് വിവിധ മേഖലകളിലായി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. 32400 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി ലക്ഷ്യമിടുന്നത്. ഇതിലൂടെ 56,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും കമ്പനി അറിയിച്ചു.
സഹാറാ വാട്ടര്‍ ഹോംസ്, വിദ്യാഭ്യാസ സംരംഭങ്ങള്‍, ചിലവുകുറഞ്ഞ വീടുകള്‍ തുടങ്ങിയവയാകും പുതിയ സംരംഭങ്ങള്‍. സഹാറാ ഇന്ത്യാ ഹോംസ് എന്ന പേരില്‍ ജനങ്ങളില്‍ നിന്നും തട്ടിയെടുത്ത 20,000 കോടി രൂപ തിരിച്ചടക്കണമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് കമ്പനിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: